Archives for മലയാളം - Page 3

കേരളവും സംസ്‌കൃത ഭാഷയും

ഒമ്പതാം നൂറ്റാംണ്ടോടുകൂടിയാണ് കേരളത്തില്‍ സംസ്‌കൃതഭാഷ പ്രചാരം നേടിയത്. മഹോദയപുരേശ ചരിതം ആയിരിക്കണം സംസ്‌കൃതഭാഷയില്‍ ചരിത്രവിഭാഗത്തിന് കേരളത്തിന്റെ ആദ്യത്തെ സംഭാവന. പിന്നീട് 'മൂഷികവംശം', 'ഉദയവര്‍മ്മചരിതം', 'ശിവവിലാസം', 'അഗ്‌നിവംശരാജകഥ', 'മാനവിക്രമസാമൂതിരി മഹാരാജാചരിതം', 'വഞ്ചീന്ദ്രവിലാസം' എന്നിങ്ങനെ കൊച്ചു കൊച്ചു ഭൂപ്രദേശങ്ങളിലെ രാജാക്കന്‍മാരേയും അവരുടെ ചെയ്തികളേയും വര്‍ണിക്കുന്ന…
Continue Reading

സംസ്‌കൃത ഭാഷ

ഭാരതത്തിലെ അതിപുരാതന ഭാഷകളില്‍ ഒന്നാണ് ദേവഭാഷ (ഗൈര്‍വാണി) എന്നറിയപ്പെടുന്ന സംസ്‌കൃതം. ഋഗ്വേദം ആണ് സംസ്‌കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്. പല വിജ്ഞാനശാഖകളും സംസ്‌കൃതഭാഷയിലൂടെയാണ് പ്രാചീനഭാരതത്തില്‍ പ്രചരിക്കപ്പെതും വികാസം പ്രാപിച്ചതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ് സംസ്‌കൃതഭാഷ. ഇന്ത്യയിലെ…
Continue Reading

സംഘസാഹിത്യം

പ്രാചീന തമിഴകത്തിലെ സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യസൃഷ്ടികളെയാണ് സംഘസാഹിത്യം എന്നു വിളിക്കുന്നത്. തമിഴരുടെ മാത്രമല്ല, അത് കേരളീയരുടേതും കൂടിയാണ്. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനഭാഗം. സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ അക്കാലത്ത് സമാഹരിക്കപ്പെട്ടിരുന്നില്ലെന്നു കരുതണം. നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സമാഹരിച്ചത്. പ്രൊഫ. ഇളംകുളത്തലിന്റെ അഭിപ്രായത്തില്‍ 'ചാതുര്‍വര്‍ണ്യത്തോട് പ്രതികൂലമനോഭാവം…
Continue Reading

സംഘക്കളി

നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലയാണ് സംഘക്കളി. യാത്ര കളി, പാനേംകളി, ശാസ്ത്രാങ്കം, ചാത്തിരാങ്കം എന്നീ പേരുകളിലും ഇതറിയപ്പെട്ടിരുന്നു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കല കൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. ഇതിലെ പഴയ പാട്ടുകളില്‍നിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല…
Continue Reading
മലയാളം

മലയാളമാസവും മറ്റുള്ള മാസങ്ങളും

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്.സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യന്‍ അതത് രാശിയില്‍ പ്രവേശിച്ച്…
Continue Reading

കൊല്ലവര്‍ഷം

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതി. മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825 ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗര വര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണയം ചെയ്തപ്പോള്‍, കൊല്ലവര്‍ഷപ്പഞ്ചാംഗം സൗരവര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മയാണ് കൊല്ലവര്‍ഷം…
Continue Reading

മലയാളഭാഷാചരിത്രം തുടര്‍ച്ച…

ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനികഭാഷയാണ് മലയാളം. എ.ഡി ഒന്‍പതാം ശതകത്തിലാണ് മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ടത്. മലയാളഭാഷയില്‍ എഴുതപ്പെട്ട കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖ, ചേര ചക്രവര്‍ത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനമാണ്. എ.ഡി. 829ലാണിത്.…
Continue Reading

എന്താ പോകുന്ന പോക്ക് കണ്ടാ…..

മലയാള വാമൊഴിയിലെ വ്യത്യസ്തമായ ശൈലികളാണ് മലയാള ഭാഷാഭേദങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രദേശങ്ങള്‍ക്കനുസൃതമായും (ഉദാ: തിരുവനന്തപുരം മലയാളം, തൃശൂര്‍ മലയാളം) മത സാംസ്‌കാരിക സ്വാധീനം കൊണ്ടും (ഉദാ: മാപ്പിള മലയാളം, നമ്പൂതിരി മലയാളം) വാമൊഴിയില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഓരോ പ്രദേശത്തുമുള്ള മലയാളം, ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും…
Continue Reading

നമ്പ്യാന്തമിഴ്

നമ്പ്യാന്മാര്‍ കഥാകഥനത്തിനുപയോഗിച്ചിരുന്ന വിശേഷ വ്യവഹാരഭാഷ. സംസ്‌കൃത പ്രാതിപദികങ്ങള്‍ ധാരാളമായിച്ചേര്‍ന്ന ഭാഷ. സംസ്‌കൃതപദ ബഹുലമോ ആര്യശൈലീ നിബദ്ധമോ അല്ല. വിഭക്ത്യന്ത സംസ്‌കൃതമില്ലാത്തതിനാല്‍ ലീലാതിലകകാരന്‍ നന്വ്യാന്തമിഴിനെ മണിപ്രവാള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികള്‍. നമ്പ്യാന്തമിഴിനെപ്പറ്റി ആധികാരികമായ പരാമര്‍ശം…
Continue Reading

സമസ്ത കേരള സാഹിത്യപരിഷത്ത് ചെറുചരിത്രം

പ്രമുഖ സാഹിത്യ സാംസ്‌കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. സാഹിത്യസമാജം എന്ന പേരില്‍ 1926 നവംബര്‍ 14നാണ് തുടങ്ങിയത്. ആറുമാസം കഴിഞ്ഞ് പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുകയും സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റുകയും ചെയ്തു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും പരിഷ്‌കാരവും പോഷണവും…
Continue Reading