Archives for മലയാളം - Page 7

ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാര്‍ അഴിക്കോട്

(അഴിക്കോടിന്റെ ആത്മകഥയില്‍ നിന്ന് സമാഹരിച്ചത്) വടക്കേ മലബാറിലെ ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാര്‍ അഴിക്കോട് തെക്കനോട് ചാടാന്‍ പറഞ്ഞാല്‍ ചാടും. ചാട്ടത്തിന്റെ ക്രിയാരൂപമാണ് ചാടുക. എന്നാല്‍, വടക്കനോട് അതുപറഞ്ഞാല്‍, കൈയില്‍ എന്താണോ ഉള്ളത് അതു വലിച്ചെറിയും. വടക്കേ മലബാറില്‍ നൊടിയുക, നൊടിക്കല്‍, നൊടിച്ചി എന്നൊക്കെ…
Continue Reading

ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി മുണ്ടശ്ശേരി

മലയാളത്തിലെ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ജോസഫ് മുണ്ടശ്ശേരി (രാജരാജന്റെ മാറ്റൊലി) ഗദ്യത്തില്‍ സാഹിത്യനിര്‍മിതി എതാണ്ട് ആധുനികദശയിലേ പറയത്തക്കവിധം രൂപപ്പെട്ടുള്ളൂ. ബ്രിട്ടീഷ് ആധിപത്യത്തില്‍ പൊതുവിദ്യാഭ്യാസം പ്രചരിക്കുകയും പത്രമാസികകളുടെ യുഗമാരംഭിക്കുകയും ചെയ്തതോടെയാണ് അത്തരമൊരു പരിണാമം ഉണ്ടായത്. എന്നാല്‍, ആ രംഗത്തും സംസ്‌കൃതത്തിന് ചെങ്കോലേന്താന്‍ അവസരം കിട്ടാതിരുന്നില്ല.…
Continue Reading

മലയാളത്തിലെ കഥാഗാനങ്ങള്‍

ബാലഡ്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന കഥാഗാനങ്ങളുടെ മികച്ച പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. വീരാരാധനാപരങ്ങളും മതപരങ്ങളും ചരിത്രപരവുമായ ഉള്ളടക്കമാണ് ഇതിന്. മലയാളത്തിലെ കഥാഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പല വിഭാഗങ്ങള്‍ ഉണ്ടെന്നു കാണാം. പ്രധാനമായും ഉള്ളത് വടക്കന്‍പാട്ടുകളും തെക്കന്‍പാട്ടുകളുമാണ്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവയുമുണ്ട്. ഇവയെല്ലാം, പ്രത്യേകിച്ച് വടക്കന്‍പാട്ടും…
Continue Reading

കുഞ്ചന്‍ നമ്പ്യാരുടെ കൃതികളുടെ സവിശേഷതകള്‍

കേരളം കണ്ട അസാധാരണപ്രതിഭനായ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. സാമൂഹികവിമര്‍ശനം, നിശിതമായ പരിഹാസ ം, തനികേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നിരൂപകര്‍ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി…
Continue Reading

സാഹിത്യസാഹ്യം അവതാരിക അപ്പൻ തമ്പുരാൻ

രചന:എ.ആർ. രാജരാജവർമ്മ അവതാരികഅപ്പൻ തമ്പുരാൻ മലയാളഭാഷയ്ക്ക് ഐകരൂപ്യമില്ലെന്നു പറയുന്നതിന്ന് ഐകരൂപ്യത്തിനുള്ള കാരണങ്ങൾ തേടിപ്പിടിക്കുവാൻ ശ്രമിച്ചിട്ടില്ലെന്നേ അർത്ഥമുള്ളു. വ്യാകരണാദി ഗ്രന്ഥങ്ങളെക്കൊണ്ടു നിജപ്പെടുത്തിയ ഭാഷാനിയമങ്ങളെ അനുസരിക്കുവാൻ വേണ്ട ഐകമത്യം ഭാഷാഭിമാനികൾക്കുണ്ടെങ്കിൽ ഭാഷയ്ക്കും ഐകരൂപ്യം അനായാസേന സിദ്ധിക്കുന്നതാണ്. തെക്കൻഭാഷ, വടക്കൻഭാഷ, നാട്ടുഭാഷ ഇത്യാദി സ്ഥൂലവിഭാഗങ്ങളെ നിസ്സാരമാക്കി…
Continue Reading

”സമയമാം രഥത്തില്‍ ഞാന്‍…”

കേരളത്തില്‍ ക്രൈസ്തവരുടെ മരണത്തിന്റെ വിലാപയാത്രയ്ക്ക് ഉപയോഗിച്ച് പ്രസിദ്ധമായ സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു എന്ന ഗാനം ഒരു ദു:ഖഗാനമായി എഴുതിയതല്ല. ഒരു മലയാളിയുമല്ല അതെഴുതിയത്. ജര്‍മനിയില്‍ നിന്ന 1893ല്‍ ബാസല്‍മിഷന്‍ മിഷനറിയായി കണ്ണൂരിലെത്തുകയും പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് ബ്രദറണ്‍ സഭയുടെ…
Continue Reading

മലയാള ഭാഷയെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍

കേരളത്തിനുപുറമെ, ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ.ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്ന്. ഇപ്പോള്‍ കേരളത്തിലെ ഭരണഭാഷ…
Continue Reading
മലയാളം

മലയാള അക്കങ്ങള്‍

പണ്ട് എഴുതിയിരുന്ന മലയാള അക്കങ്ങളാണ് താഴെ: ഇപ്പോള്‍ മലയാളികള്‍ എല്ലായിടത്തും ഇന്‍ഡോഅറബിക് അക്കങ്ങള്‍ ഉപയോഗിക്കുന്നതു മൂലം ഇതു വിസ്മൃതമായി. ൦ - പൂജ്യം൧ - ഒന്ന്൨ - രണ്ട്൩ - മൂന്ന്൪ - നാല്൫ - അഞ്ച്൬ - ആറ്൭ -…
Continue Reading

ആട്ടപ്രകാരങ്ങളിലെയും ക്രമദീപികയിലെയും ഭാഷ

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തില്‍ ആദ്യം വിവര്‍ത്തനമുണ്ടായതും മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അര്‍ഥശാസ്ത്രം'. പത്താം നൂറ്റാണ്ടില്‍ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും…
Continue Reading

അശ്ലീലസാഹിത്യം

ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യമാണ് അശ്ലീലസാഹിത്യം. ഭാരതീയ കാവ്യസങ്കല്പപ്രകാരം വ്രീഡാദായി, ജുഗുപ്‌സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ലീലം മൂന്നുവിധമാണ്. ഒരേ സംസ്‌കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ലീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. പുരാണേതിഹാസങ്ങളിലും ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലും അശ്ലീലഭാഗങ്ങളുണ്ട്. സംസ്‌കൃതത്തിലെ സ്തനനിതംബവര്‍ണനകളിലും…
Continue Reading