പന്ത്രണ്ടാമത് രാമു കാര്യാട്ട് ചലച്ചിത്ര അവാര്‍ഡ് നിശ ജനുവരി 19ന് നടക്കും. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ സംഗീത അവാര്‍ഡ് നിശ ജനുവരി 18 നാണ് നടക്കുക. 2019ല്‍ ഇറങ്ങിയ മലയാള ചലചിത്രങ്ങളില്‍ ജനപ്രീതിയും, കലാ മികവും ഒരു പോലെ കണക്കിലെടുത്ത് വിദഗ്ദ്ധ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ചലച്ചിത്ര സംഗീത അവാര്‍ഡ് വിജയികളെ നിശ്ചയിച്ചത്.
10000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും പ്രത്യേകം തയ്യാറാക്കിയ ശില്‍പവും പ്രശസ്തി പത്രവും ചേര്‍ന്നതാണ് പുരസ്‌കാരം. ജനുവരി 18, 19 തീയ്യതികളില്‍ നാട്ടിക കടപ്പുറത്ത് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുക.