നാലാം അഷ്ടപദി ഭാഷ

പീതാംബര ചന്ദനചര്‍ച്ചകളും
പീലിചാര്‍ത്തും വനമാലികയും
നൂതനകുണ്ഡലയുഗവും നോക്കുക
നൂനമനഗനുമിവനോടൊപ്പം
ഹരി ശോഭിക്കുന്നതു കണ്ടോ നീ
പരിചിതസുന്ദരിമാരുടെ മദ്ധ്യേ
ഗോവിന്ദനെ ഗാഢം പുല്‍കീട്ടൊരു
ഗോപസ്ത്രീ ഗാനം ചെയ്യുന്നു
കോവിദയാമവളുടെ ശാരീരം
കോകിലകളേയും കോപിപ്പിക്കും…(ഹരി…..)

മുരരിപുവിന്റെ മുഖം ധ്യാനിച്ചൊരു
മുനിവല്‍ കണ്ണുമടച്ചിട്ടേകാ
കരചരണാദി ശരീരമശേഷം
കബളിപ്പാനാരംഭിക്കുന്നു. (ഹരി….)

ചെവിയിലൊരുത്തി പതുക്കെപ്പറവാന്‍
ചെന്നപ്പോള്‍ പ്രിയമുദ്ഗതപുളകം
കവിളുകളില്‍ ചുംബിച്ചു വാഞ്ഛിത
കളികള്‍ക്കില്ല പറഞ്ഞാലന്തം (ഹരി….)

വഞ്ചുളകുഞ്ജത്തിങ്കലിരിക്കും
പഞ്ചജനാരിയെ മറ്റൊരുനാരി
കിഞ്ചിദുകൂലേ കര്‍ഷിച്ചാളമു
മഞ്ചിതയമുനാതടിയെ നയിപ്പാന്‍ (ഹരി….)

ഗുണനിധി ഭഗവാനൊരു കാമിനിയെ
പ്പുണരുന്നു പുനരന്യാമേകാം
പ്രണയിനിയെച്ചുംബിച്ചിട്ടിതരാം
ഘൃണപെരുകീട്ടു കടാക്ഷിക്കുന്നു (ഹരി….)

ശ്രീജയദേവകവിക്കും കൃഷ്ണനു
മീജഗദീശ്വരനായിഹ വാഴും

തേജസ്സിന്നും തെളിക തൊഴുന്നേ
ന്നോജസ്സുണ്ടാക്കണമീ ഗാനം (ഹരി….)

വിശ്വേഷാമനുരഞ്ജനേന ജനയന്നാനന്ദമിന്ദീവര
ശ്രേണീശ്യാമളകോമളൈരുപനയന്നം ഗൈരനംഗോത്സവം!
സ്വഛന്ദം വ്രജസുന്ദരീഭിരഭിത: പ്രത്യംഗമാലിംഗിത
ശൃംഗാരസ്സഖി! മൂര്‍ത്തിമാനിവ മധൌ മുഗ്‌ദ്ധോ ഹമി: ക്രീഡതി!!

അദ്യോത്സംഗവസത്ഭുജംഗകബളക്ലേശാദിവേശാചലം
പ്രാലേയപ്ലവനേച്ഛയാനുസരതി ശ്രീഖണ്ഡ ശൈലാനില:!
കിഞ്ചില്‍ സ്‌നിഗ്ദ്ധരസാലമൌലിമുകുളാന്യാ ലോക്യഹര്‍ഷോദയ
ദുന്മീലന്തി കുഹു:കുഹുരിതി കളോത്താളാ: പിനാകാം ഗിര:!!

ശ്ലോകം

രാസോല്ലാസഭരേണ വിഭ്രമഭൃതാമാഭീരവാമദ്രുവാ
മഭ്യര്‍ണേ പരിരഭ്യ നിര്‍ഭരമുര: പ്രേമാന്ധയാ രാധയാ!
സാധു തദ്വദനം സുധാമയമിതി വ്യാഹ്യത്യ ഗീതസ്തുതി
വ്യാജാലിംഗിതചുംബിത സ്മിതമനോഹാരീ ഹരി: പാതുവ:!!