കൊല്ളൂര്‍ കേരളാംബികയും കുടജാദ്രിയും
പേരറിയാത്ത
കാട്ടുപൂവുകള്‍,
തേന്‍കുടിച്ചു പോകുന്ന
പൂമ്പാറ്റകള്‍,
തളിരിലകള്‍,
ഇലച്ചാര്‍ത്തുകള്‍,
തോരണം
തുക്കിയതുപോലെ
പടര്‍വള്ളികള്‍,
പുല്‍ച്ചെടികളില്‍
വെള്ളവിരിപ്പിട്ട
ചിലന്തിവലകള്‍,
അനന്തമായ
കാനനകാഴ്ചകള്‍.
കുടജാദ്രിയുടെ
സസ്യസമ്പത്തും
വന്യജീവിസമ്പത്തും
നിസ്തുലമാണ്.
വംശനാശ ഭീഷണി
നേരിടുന്ന ജീവികളും
സസ്യങ്ങളും
ചോലവനങ്ങളും
നിത്യഹരിത വനങ്ങളും
ഇടചേര്‍ന്നുള്ള ഈ
വനഭൂമിയില്‍
ധാരാളമായുണ്ട്.
പര്വ്വതച്ചെരിവിലൂടെ
വീതികുറഞ്ഞ
ഒറ്റയടിപ്പാതയിലൂടെയുള്ള
നടത്തം ഒരു
പുല്‍മേട്ടിലേക്ക് നീളുന്നു.
യാത്രയിലെ
ആയാസകരമായ
ഘട്ടമാണെങ്കിലും
അവിടെനിന്നുള്ള
കാഴ്ചകള്‍ കുളിര്‍മ
പകരും.
Leave a Reply