പേരറിയാത്ത
കാട്ടുപൂവുകള്‍,
തേന്‍കുടിച്ചു പോകുന്ന
പൂമ്പാറ്റകള്‍,
തളിരിലകള്‍,
ഇലച്ചാര്‍ത്തുകള്‍,
തോരണം
തുക്കിയതുപോലെ
പടര്‍വള്ളികള്‍,
പുല്‍ച്ചെടികളില്‍
വെള്ളവിരിപ്പിട്ട
ചിലന്തിവലകള്‍,
അനന്തമായ
കാനനകാഴ്ചകള്‍.
കുടജാദ്രിയുടെ
സസ്യസമ്പത്തും
വന്യജീവിസമ്പത്തും
നിസ്തുലമാണ്.
വംശനാശ ഭീഷണി
നേരിടുന്ന ജീവികളും
സസ്യങ്ങളും
ചോലവനങ്ങളും
നിത്യഹരിത വനങ്ങളും
ഇടചേര്‍ന്നുള്ള ഈ
വനഭൂമിയില്‍
ധാരാളമായുണ്ട്.
പര്‍വ്വതച്ചെരിവിലൂടെ
വീതികുറഞ്ഞ
ഒറ്റയടിപ്പാതയിലൂടെയുള്ള
നടത്തം ഒരു
പുല്‍മേട്ടിലേക്ക് നീളുന്നു.
യാത്രയിലെ
ആയാസകരമായ
ഘട്ടമാണെങ്കിലും
അവിടെനിന്നുള്ള
കാഴ്ചകള്‍ കുളിര്‍മ
പകരും.