ഗണപതിഗുഹയില്‍ നിന്നു
മുകളിലേയ്ക്കുള്ള
യാത്രയില്‍ പ്രകൃതി
അതിന്റെ
മനോഹാരിതയെല്‌ളാം
അനാവരണം ചെയ്തു.
വാക്കുകള്‍ക്ക്
പിടിച്ചെടുക്കാനാവാത്ത
ദൃശ്യസൗഭാഗ്യം.

കരന്‍കട്ടയില്‍ നിന്നും
ശങ്കരാചാര്യരുടെ
കാല്‍പാടുകള്‍
പതിഞ്ഞെന്നു
കരുതപെ്പടുന്ന
വഴിയിലൂടെയുള്ള
ദീര്‍ഘവും
ആയാസകരവുമായ
യാത്ര,
സര്‍വ്വജ്ഞപീഠത്തിലേക്ക്
അഥവാ
ശങ്കരപീഠത്തിലേക്ക്
നീളുന്നു. ശങ്കരാചാര്യര്‍
തപസ്‌സു ചെയ്ത്
ദേവിയെ
പ്രത്യക്ഷപെ്പടുത്തിയ
ഇടമെന്ന്
വിശ്വസിക്കപെ്പടുന്ന
ഇവിടെ
ശങ്കരാചാര്യരുടെ
ശിലാവിഗ്രഹമുണ്ട്.
ശങ്കരപീഠത്തില്‍ നിന്നും
ഒരു കിലോമീറ്ററോളം
കുത്തനെ ഇറങ്ങിയാല്‍
ചിത്രമൂല
ഗുഹയിലെത്താം.
ചിത്രമൂലയില്‍
സദാപതിച്ചുകൊണ്ടിരി
ക്കുന്ന ഒരു
നീരുറവയുണ്ട്.
സൗപര്‍ണ്ണിക നദിയുടെ
ഉത്ഭവം ഇവിടെയാണ്.