സത്രമുടമ
ഏര്‍പ്പാടാക്കിതന്ന ജീപ്പില്‍
ഞങ്ങള്‍ എട്ടു
പേരുണ്ടായിരുന്നു.
വഴിമദ്ധ്യേയുള്ള
വളവുകളും
തിരിവുകളും കഴിഞ്ഞ്
ഞങ്ങള്‍ യാത്ര തുടര്‍ന്നു.
അത് മഴ
പെയ്‌തൊഴിഞ്ഞകാലമാ
യിരുന്നു. പ്രകൃതി ആകെ
ഹരിതാഭമായിരുന്നു.
ജീപ്പ് കയറ്റം
കയറുന്നതിനിടയില്‍ െ
്രെഡവര്‍
ചൂളംകുത്താന്‍ തുടങ്ങി.
“പെണ്ണാളേ,
പെണ്ണാളേ….കിരമീന്‍
കണ്ണാളേ…”
പിന്നീട് അദ്ദേഹം
ചെമ്മീനിലെ
ജനപ്രിയഗാനം പാടാനും
തുടങ്ങി. ഞാന്‍
വിസ്മയിച്ചു.
എങ്ങനെയാണ്
കര്‍ണ്ണാടകയിലെ ഒരു
യുവാവ് ഇങ്ങനെ
പാടുന്നത്. എന്റെ
അന്വേഷണത്തില്‍
അയാള്‍ ഒരു കുടിയേറ്റ
മലയാളിയാണെന്ന്
മനസ്‌സിലായി. രണ്ട്
തലമുറകള്‍ക്ക് മുമ്പ്
പാലായ്ക്കടുത്ത
മോനിപ്പള്ളി എന്ന
സ്ഥലത്തുനിന്നും
കുടിയേറിയവരാണ്
ബേബിച്ചന്റെ കുടുംബം.
രണ്ടാം സംസ്‌ക്കാരത്തില്‍
വളര്‍ന്ന ബേബിച്ചന്റെ
പല മലയാള ഗാനങ്ങളും
ഹൃദയസ്ഥമായിരുന്നു.
കയറ്റവും ഇറക്കവും
കഴിഞ്ഞ് ഞങ്ങള്‍
കുടജാദ്രിയിലെ
മൂലക്ഷേത്രത്തിലെത്തി.
അവിടുത്തെ വന്യമായ
പ്രാചീനത എന്നെ
ആകര്‍ഷിച്ചു.
അവിടമാകെ
ഈശ്വരചൈതന്യം
കളിയാടുന്നതായി
എനിക്ക് തോന്നി.
ആധുനികമായ മറ്റൊന്നും
അവിടെ കണ്ടില്‌ള.
എനിക്ക് വളരെയധികം
ആശ്വാസവും
സന്തോഷവും തോന്നി.
ആത്മീയമായ ഒരു
ഉണര്‍വ് എന്നിലുണ്ടായി.

ക്രിസ്ത്യന്‍
കുടുംബത്തിലാണ്
ജനിച്ചതെങ്കിലും എല്‌ളാ
മതങ്ങളേയും ഞാന്‍
സമഭാവനയോടെയാണ്
കണ്ടിരുന്നത്.
അക്ഷരദേവത എന്ന
സങ്കല്‍പ്പം എന്നെ പണ്ടേ
ആകര്‍ഷിച്ചിരുന്നു.
ബൈബിളില്‍ അനാഥര്‍ക്ക്
ആശ്വാസമായി
അന്തോണീസ്
പുണ്യാളനുണ്ട്,
അസാധ്യകാര്യങ്ങള്‍
സാധിക്കാന്‍
വിശുദ്ധയൂദാസുണ്ട്.
മഹാമാരികളില്‍ നിന്നും
രക്ഷിക്കാന്‍ ഗീവര്‍ഗീസ്
പൂണ്യാളനുണ്ട്. എന്നാല്‍
അക്ഷരങ്ങള്‍ക്കും
എഴുത്തുകാര്‍ക്കുമായി
ദേവന്മാരില്‌ള.
അലെ്‌ളങ്കിലും
പൗരാണിക
ക്ഷേത്രങ്ങളോട് എനിക്ക്
പണ്ടുമുതലേ
ആഭിമുഖ്യമുണ്ട്. പഴയ
കാലത്തിന്റെ
അടയാളങ്ങളായാണ്
ഞാനവയെ കാണുന്നത്.