സൗപര്‍ണ്ണികയില്‍
സ്‌നാനം ചെയ്തതിനു
ശേഷമാണ് മൂകാംബിക
ക്ഷേത്രത്തില്‍ ദര്‍ശനം
നടത്തേണ്ടതെന്നാണ്
വിശ്വാസം. കുടജാദ്രിയില്‍
നിന്ന് ഉത്ഭവിച്ച്
വനാന്തരങ്ങളിലൂടെ
ഒഴുകിയെത്തുന്ന
ആരുവി, കാശി
തീര്‍ത്ഥമെന്നും,
അഗ്‌നിതീര്‍ത്ഥമെന്നും
അറിയപെ്പടുന്ന രണ്ട്
ചെറുപുഴകളായി ക്ഷേത്ര
സന്നിധിയിലെത്തുന്നു.
മഹാവിഷ്ണുവിന്റെ
വാഹനമായ ഗരുഡന്‍
അഥവാ സുവര്‍ണ്ണന്‍
നദീതീരത്ത്
തപസ്‌സുചെയ്തതിനാലാ
ണ് ഈ നദിക്ക്
സൗപര്‍ണ്ണിക എന്ന
പേരുവന്നതത്രെ.
സൗപര്‍ണ്ണികയിലെ
പ്രധാന സ്‌നാനഘട്ടത്തിന്
അടുത്തെത്തുമ്പോള്‍
പാതയുടെ ഇടതും
വലതുമുള്ള
മലഞ്ചെരിവുകലില്‍
സര്‍പ്പഗുഹ, ഗരുഡഗുഹ
എന്നീ രണ്ട്
ഗുഹകളുണ്ട്.