ഫാല്‍ഗുണ മാസത്തിലെ
വന്തോല്‍സവമായ
രഥോല്‍സവമാണ്
മൂകാംബിക
ക്ഷേത്രത്തിലെ പ്രധാന
ഉത്സവം. ഫാല്‍ഗുണ
മാസത്തിലെ വെളുത്ത
പക്ഷത്തിലെ ഉത്രം
നക്ഷത്രത്തിലെ
ദേവിയുടെ വാഹനമായ
സിംഹത്തിന്റെ രൂപം
അങ്കിതമായ കൊടി
ഉയരും. അതിന്റെ
എട്ടാം ദിവസം ഉത്സവ
വിഗ്രഹം രഥത്തില്‍
പ്രതിഷ്ഠിക്കും. പിന്നീട്
രഥം ക്ഷേത്രത്തിന്റെ
മുന്നിലേക്ക്
കൊണ്ടുവരും. നീണ്ട
പടങ്ങള്‍ കൊണ്ട്
മുന്നിലും പിന്നിലും
നിയന്ത്രിക്കപെ്പടുന്ന
വലിയ രഥം,
ആബാലവൃദ്ധം
ജനങ്ങളും ചേര്‍ന്ന്
ഘോഷത്തോടെ വടക്ക്
സൗപര്‍ണ്ണികാ
സ്‌നാനഘട്ടം വരെ
കൊണ്ടുപോകും. പിന്നീട്
ക്ഷേത്രത്തിലേക്ക് തന്നെ
തിരിച്ചുകൊണ്ടുവരും.
ഒമ്പതാം ദിവസം
അര്‍ദ്ധരാത്രിയില്‍
ദേവിയുടെ ഉത്സവ
വിഗ്രഹത്തെ
ആറാട്ടിനായി
സൗപര്‍ണ്ണികയിലേക്ക്
കൊണ്ടുവരുന്നു.

കൊല്‌ളൂരില്‍
ആയിരക്കണക്കിന്
വിശ്വാസികള്‍
വന്നെത്തുന്ന മറ്റൊരു
ഉത്സംവം ജനങ്ങള്‍ വന്നു
ചേരുന്ന നവരാത്രി
വേളയാണ്.
ശ്രീകോവിലിന്റെ
പിന്നിലുള്ള ശ്രീശങ്കര
പീഠത്തില്‍ നവരാത്രി
കലശം
സ്ഥാപിക്കുന്നതോടെ
ഉത്സവം തുടങ്ങുന്നു.
ഒമ്പതാം ദിവസമായ
മഹാനവമി വരെ ഇതു
സംബന്ധിച്ച് നവാക്ഷരി
കലശം, ചണ്ഡികാ
ഹോമം, രഥോത്സവം,
പൂര്‍ണ്ണകുംഭാഷ്ഠി ഫേകം
തുടങ്ങിയ
അനുഷ്ഠാനങ്ങള്‍.