കുടജാദ്രി സൂര്യന്റെ
കിരീടമണിഞ്ഞു.
പര്‍വ്വതത്തെ വരിഞ്ഞ
കോടമഞ്ഞിന്റെ
അരഞ്ഞാണം
കാണാതായി.
കുടജാദ്രിയിലേക്ക് മുമ്പും
യാത്ര ചെയ്തിട്ടുണ്ട്.
തനിച്ചും അല്‌ളാതെയും.
മൂകാംബിക
ക്ഷേത്രത്തിന്റെ
വടക്കുഭാഗത്തുള്ള
റോഡിലൂടെ അഞ്ചാറു
പര്‍വ്വതങ്ങള്‍ താണ്ടി 14
കിലോമീറ്റര്‍ വരുന്ന
വാഹനയാത്ര. കരന്‍കട്ടെ
എന്ന സ്ഥലത്തുനിന്നാണ്
പരമ്പരാഗതമായി
കുടജാദ്രിയിലേക്കുള്ള
നടത്തം തുടങ്ങുക.
സമതല
വനപ്രദേശത്തിലൂടെ
അഞ്ചാറു കിലോമീറ്റര്‍
ദൂരം വാഹനത്തിലൂടെ
പോകാം. സമതലം
അവസാനിക്കുന്നടിത്ത്
ഒരു ചാക്കടയുണ്ട്.
കോതമംഗലം
സ്വദേശികളായ
തങ്കപ്പന്‍-വിമല
ദമ്പതിമാര്‍ 36 കൊല്‌ളം
മുമ്പ് ഒരു കൂരകെട്ടി
തുടങ്ങിയ ചായക്കട.
ഇന്ന് അത്യാവശ്യം
സൗകര്യമുള്ള
ചെറുകെട്ടിടമാണ്.
അതിരാവിലെ
കുടജാന്ദ്രിയില്‍ നിന്ന്
മലയിറങ്ങിയ മൂന്നാലു
തീര്‍ത്ഥാടകര്‍, ചായയും
പലഹാരങ്ങളും
തയ്യാറാവുന്നത് കാത്ത്
യാത്രയുടെ
വിശേഷങ്ങളും പറഞ്ഞ്
ഇരിപ്പുണ്ട്. ഹോട്ടലുടമ
തങ്കപ്പന്‍
ദേഹാസ്വാസ്ഥ്യത്തെ
തുടര്‍ന്ന്
ആശുപത്രിയിലാണെന്നറി
ഞ്ഞു. തങ്കപ്പന്റെ ഭാര്യ
അടുക്കളയില്‍
തിരക്കിലാണ്.
കുടജാദ്രിയുടെ
കാനനഭംഗികളിലേക്ക്
നാം പ്രവേശിക്കുകയാണ്.
പക്ഷികളുടെ പരിഷത്ത്
തുടങ്ങിക്കഴിഞ്ഞു. പല
പല വാദ്യങ്ങളുടെ
സിംഫണിപോലെ പല
പല പക്ഷികളുടെ
ശബ്ദഘോഷം. മലമുഴക്കി
വേഴാമ്പലിന്റെ ശബ്ദം
മലകളില്‍ പ്രതിധ്വനിച്ച്
മുഴങ്ങുന്നു.