അനീഷ് പി.എ. (പി.എ.അനീഷ്)
ഉത്തരാധുനികകവികളില്‍ ഒരാളാണ് പി.എ. അനീഷ്. ആനുകാലികങ്ങളിലുംഓണ്ലൈന് പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. 1980 മാര്‍ച്ച് 12 നു തൃശൂര്‍ ജില്ലയിലെ എളനാട്ടില്‍ ജനനം. ഗവണ്മെന്റ് ഹൈസ്കൂള്‍ പഴയന്നൂര്‍,കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റര്‍ -സച്ചിദാനന്ദന്), ചിന്ത പബ്ലിഷേഴ്സിന്റെ പുതുകാലം പുതുകവിതകള്‍ എന്നീ കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ ഉള്‍പ്പെടുത്തി. കാലടി സംസ്കൃതസര്‍വകലാശാലാ യുവജനോത്സവത്തില്‍ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം.
കൃതികള്‍
‘കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും’ (സൈകതം ബുക്സ്)
പുരസ്കാരങ്ങള്‍
കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം (2010)
യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമര്‍ശം
Leave a Reply Cancel reply