പ്രമുഖ ഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി.എല്‍.ആന്റണി. ജനനം: 1913 ആഗസ്റ്റ് 2ന് തൃശൂരിലെ പുതുക്കാട്ട്. പിതാവ് ലോനപ്പന്‍. മാതാവ് മറിയം. 1938 മുതല്‍ 1941 വരെ വിവിധ ഹൈസ്‌കൂളുകളില്‍ ഭാഷാദ്ധ്യാപകനായിരുന്നു. 1941-56 കാലത്തില്‍ തൃശൂര്‍ സെന്റ് തോമസ്, തേവര സേക്രഡ് ഹാര്‍ട്ട്, മഹാരാജാസ് കോളജുകളില്‍ അധ്യാപകനായിരുന്നു. 1956 മുതല്‍ 1968 വരെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലും 

മഹാരാജാസ് കോളജിലും പ്രൊഫസറായി. കേരളപാണിനീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന കേരളപാണിനീയഭാഷ്യം ആണ് ഏറ്റവും പ്രശസ്തമായ കൃതി. മലയാളഭാഷാ വികാസ പരിണാമങ്ങളെ സംബന്ധിച്ച് ഭാഷാസംക്രമവാദത്തിന്റെ സൈദ്ധാന്തികന്‍ എന്ന നിലയിലും ശ്രദ്ധേയന്‍. 1979 മാര്‍ച്ച് 27ന് അന്തരിച്ചു.

കൃതികള്‍

ഭാഷാപഠനങ്ങള്‍ (രണ്ടു ഭാഗങ്ങള്‍)
ഭാരത മലയാള പാഠാവലി
കേരളപാണിനീയ ഭാഷ്യം

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്