പ്രമുഖ നാടകകൃത്താണ് സി.എല്‍. ജോസ്. ജനനം 1932ഏപ്രില്‍ 4നു തൃശൂരില്‍. തൃശൂര്‍ ക്ഷേമവിലാസം കുറിക്കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 36 സമ്പൂര്‍ണ നാടകങ്ങള്‍, 12 സമാഹാരങ്ങളിലായി 70 ഏകാങ്കങ്ങള്‍, ആത്മകഥാപരമായ രണ്ടു കൃതികള്‍ എന്നിവയുണ്ട്.
സാമൂഹിക നാടകങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ളതാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. മധ്യവര്‍ഗത്തിന്റെ ജീവിതത്തിലെ താളപ്പിഴകള്‍ ജീവിതഗന്ധിയായി അവതരിപ്പിച്ചു. മൂന്നു സിനിമകള്‍ക്ക് കഥ എഴുതി. അറിയാത്ത വീഥികള്‍, അഗ്‌നിനക്ഷത്രം, ഭൂമിയിലെ മാലാഖ എന്നീ സിനിമകള്‍ക്ക്.

നാടകങ്ങള്‍

കറുത്ത വെളിച്ചം
വിഷക്കാറ്റ്
ജ്വലനം
മണല്‍ക്കാട്
ഭൂമിയിലെ മാലാഖ
കുരിശു ചുമക്കുന്നവര്‍
മേഘധ്വനി
കൊടുങ്കാറ്റുറങ്ങുന്ന വീട്
ശാപരശ്മി
അശനിപാതം
തീ പിടിച്ച ആത്മാവ്
പൊള്ളുന്ന പരമാര്‍ഥങ്ങള്‍
അഗ്‌നിവലയം
ആത്മയുദ്ധം
വിശുദ്ധ പാപം
യുഗ തൃഷ്ണ
മഴക്കാറു നീങ്ങി
സീമ
കരിഞ്ഞ മണ്ണ്
അഭിസന്ധി
വെളിച്ചമേ നീ ഏവിടെ?
വേദനയുടെ താഴ്വരയില്‍
വെളിച്ചം പിണങ്ങുന്നു
വിതച്ചതു കൊയ്യുന്നു
നക്ഷത്ര വിളക്ക്
ബലിപുഷ്പം
ആമ്പല്‍പ്പൂവിന്റെ ആത്മഗീതം
സത്യം ഇവിടെ ദുഃഖമാണ്
ശോകപ്പക്ഷി
സൂര്യാഘാതം
നീര്‍ച്ചുഴി
എന്റെ വലിയ പിഴയും കന്നിക്കനിയും
നഷ്ടസ്വര്‍ഗ്ഗം

ഏകാങ്ക നാടക സമാഹാരങ്ങള്‍

മിഴിനീര്‍പ്പൂക്കള്‍
ഒളിയമ്പുകള്‍
അവള്‍ മാത്രം
ഭീതി
കോളേജ് കുരുവികള്‍
നൊമ്പരങ്ങള്‍
അര മണിക്കൂറ് നാടകങ്ങള്‍
മാറി വീശുന്ന കാറ്റ്
മനസ്സില്‍ ഒരു ദീപം
ചങ്ങലക്കും ഭ്രാന്ത്
ഏകാങ്ക ശലഭങ്ങള്‍
ജോസിന്റെ ഏകാങ്കങ്ങള്‍

പുരസ്‌കാരങ്ങള്‍

നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്: ജ്വലനം, 1978
റോട്ടറി സാഹിത്യ അവാര്‍ഡ് 1983
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹിത്യ അവാര്‍ഡ് 1993
സമഗ്ര സംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമി അവാാര്‍ഡ് 2001
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് 2008
ജെ.സി. ഫൗണ്ടേഷന്‍ അവാര്‍ഡ് 2008
കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന ഫെല്ലോഷിപ്പ് 2013