കോഴിക്കോട് 1980 ജൂണ്‍ 13 ന് ജനിച്ചു. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്. ത്രിവിക്രമന്‍ നായരുടെയും വി. സത്യവതിയുടെയും മകള്‍. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദം. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എം.ഫില്‍. കോഴിക്കോട് കിര്‍ത്താഡ്‌സില്‍ ലക്ചറര്‍. കവിയും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രസംവിധായകനുമായ രൂപേഷ് പോളാണ് ഭര്‍ത്താവ്. ഇന്ദു മേനോന്റെ കഥകള്‍ തമിഴിലേക്കും തെലുങ്കിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികള്‍
'ഒരു ലെസ്ബിയന്‍ പശു' (കഥകള്‍). കറന്റ് ബുക്‌സ്, 2003
ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷന്‍ (കഥകള്‍). കോട്ടയം: ഡി. സി. ബുക്‌സ്, 2007
സംഘ്പരിവാര്‍ (കഥകള്‍). കോട്ടയം: ഡി. സി. ബുക്‌സ്
ചുംബന ശബ്ദതാരാവലി (കഥകള്‍). കോട്ടയം: ഡി. സി. ബുക്‌സ്, 2011
ഭൂമിയിലെ പെണ്‍കുട്ടികള്‍ക്ക് (ആണ്‍ കവിതകള്‍) -(എഡിറ്റര്‍ ഇന്ദുമേനോന്‍), ഫേബിയന്‍ ബുക്‌സ്, 2004.

പുരസ്‌കാരങ്ങള്‍

മാതൃഭൂമി സാഹിത്യ പുരസ്‌കാരം
ഉറൂബ് അവാര്‍ഡ്
മലയാള ശബ്ദം അവാര്‍ഡ്
ജനപ്രിയ പുരസ്‌കാരം
അങ്കണം ഇ. പി. സുഷമ എന്‍ഡോവ്‌മെന്റ്
കേരള സാഹിത്യ അക്കാദമി, ഗീതാഹിരണ്യന്‍ പുരസ്‌കാരം