മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എന്‍.മോഹനന്‍.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകനാണ്. 1933 ഏപ്രില്‍ 27ന് രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ മലയാളം അദ്ധ്യാപകന്‍, കേരള ഗവണ്മെന്റിന്റെ സാംസ്‌കാരികകാര്യ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡയറക്റ്ററായിരിക്കെ 1988ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. അച്ഛന്‍:എന്‍.നാരായണന്‍ നമ്പൂതിരിപ്പാട് അമ്മ:എന്‍.ലളിതാംബിക അന്തര്‍ജ്ജനം ഭാര്യ:ഭാമ മക്കള്‍: സരിത, ഹരി. 1999 ഒക്ടോബര്‍ 3ന് അന്തരിച്ചു.

കൃതികള്‍

ചെറുകഥകള്‍

    നിന്റെ കഥ(എന്റെയും)
    ദുഃഖത്തിന്റെ രാത്രികള്‍
    പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍
    എന്‍.മോഹനന്റെ കഥകള്‍
    ശേഷപത്രം
    നുണയുടെ ക്ഷണികതകള്‍ തേടി
    സ്‌നേഹത്തിന്റെ വ്യാകരണം
    നിഷേധരാജ്യത്തിലെ രാജാവ്
    ഒരിക്കല്‍

നോവല്‍

    ഇന്നലത്തെ മഴ

പുരസ്‌കാരങ്ങള്‍

    നാലപ്പാടന്‍ അവാര്‍ഡ്
    പത്മരാജന്‍ അവാര്‍ഡ്
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ സാഹിത്യ അവാര്‍ഡ്
    ടെലിവിഷന്‍ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാര്‍ഡ്
    അബുദാബി മലയാള സമാജം അവാര്‍ഡ്
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്