എല്‍.ആര്.സ്വാമി
തെലുങ്കില്‍നിന്ന് മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരനാണ് മലയാളിയായ എല്‍.ആര്.സ്വാമി. ജോലികിട്ടി വിശാഖപട്ടണത്തില്‍ സ്ഥിരപ്പെട്ട ശേഷം തെലുങ്ക് സ്വയംപഠിച്ച് തെലുങ്കില്‍ 250 കഥകളെഴുതിയ എഴുത്തുകാരന്. മലയാളത്തില്‍നിന്ന് തെലുങ്കിലേക്ക് 22 പുസ്തകങ്ങളും തെലുങ്കില്‍നിന്ന് മലയാളത്തിലേക്ക് 16 കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
2015ല്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത ‘സൂഫി പറഞ്ഞ കഥ’ എന്ന കെ.പി.രാമനുണ്ണിയുടെ നോവലിന് സ്വാമിക്ക് സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം നേടിക്കൊടുത്തു.
കൃതികള്‍
കത്തിയെരിയുന്ന പൂന്തോട്ടം
(തെലുങ്ക് നോവലിന്റെ പരിഭാഷ),
സൂഫി പറഞ്ഞ കഥ’
Leave a Reply Cancel reply