കണിമോള്‍

ജനനം: 1971 ല്‍ ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍

പണിക്കന്‍കുടി ഗവ. ഹൈസ്‌കൂള്‍, മൂവാറ്റുപ്പുഴ നിര്‍മ്മലാ കോളേജ്, പണിക്കന്‍കുടി വിശ്വഭാരതി കോളേജ്, അടിമാലി എസ് .എന്‍. ഡി. പി. യോഗം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡ്ഡും. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍
ഒരാളാണ് കണിമോള്‍. ചെറുപ്പം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ആനുകാലികങ്ങളില്‍ കവിതയും കഥയും ലേഖനവും എഴുതാറുണ്ട്.

കൃതികള്‍

കണിക്കൊന്ന
ആരൂഡം
കുള്ളന്‍

അവാര്‍ഡ്

കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്
വി. ടി. കുമാരന്‍ മാസ്റ്റര്‍ കവിതാ അവാര്‍ഡ്
അമേരിക്കല്‍ മലയാളികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫൊക്കാന അവാര്‍ഡ്
വൈലോപ്പിള്ളി പുരസ്‌കാരം