ജനനം 1916 ആഗസ്റ്റ് 8 ന് ആലപ്പടമ്പില്‍ പെരികമന ഇല്ലത്ത്. കേശവന്‍ നമ്പൂതിരിയുടെയും പാലാട്ട് ചിറകര തറവാട്ടില്‍ കുഞ്ഞിത്തേമന്‍ അമ്മയുടെയും മകള്‍. പുലിക്കോട്ട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം. ആദ്യകാല മഹിളാ പ്രവര്‍ത്തക. ജന്മിത്തത്തിനെതിരായ സമരത്തിലും പങ്കെടുത്തു. വടക്കേ മലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന സുബ്രഹ്മണ്യം തിരുമുമ്പിന്റെ പത്‌നിയാണ് കാര്‍ത്ത്യായനിക്കുട്ടിയമ്മ. 'തിരുമുമ്പിനൊപ്പം' (2006) എന്ന ആത്മകഥയാണ് കൃതി. അതുകൊണ്ടു തന്നെ അവരുടെ ആത്മകഥയ്ക്ക്, സ്മരണകള്‍ക്ക് രാഷ്ട്രീയവും സാമൂഹ്യവുമായ പ്രാധാന്യമുണ്ട്.

കൃതി

'തിരുമുമ്പിനൊപ്പം'. (ആത്മകഥ) ചിന്ത പബ്ലിഷേഴ്‌സ്, 2000.