കേരളത്തിലെ പ്രമുഖനായ സംസ്‌കൃതവേദപണ്ഡിതനായിരുന്നു കിഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് (ജൂണ്‍ 1920-24 ജനുവരി 2013). 1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് കീഴാനെല്ലൂര്‍ ഇല്ലത്ത് ജനിച്ചു.1936ല്‍ വേദം പഠിക്കാനായി നാടുവിട്ട് ചെന്നൈയിലെത്തി. ആര്യസമാജം പ്രവര്‍ത്തകനായി. പണ്ഡിറ്റ് വേദബന്ധു ശര്‍മ്മയുടെ സഹായത്തോടെ ലാഹോര്‍ ഗുരുദത്ത ഭവന്‍ വിദ്യാലയത്തില്‍ ബ്രഹ്മചാരിയായി. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്‌തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം നേടി. ഇന്ത്യാ-പാക് വിഭജനകാലത്ത് പാകിസ്ഥാനിലായിരുന്ന പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആക്രമണം രൂക്ഷമായപ്പോള്‍ കൈയില്‍കിട്ടിയ വൈദികഗ്രന്ഥങ്ങള്‍ തലച്ചുമടായി, ഒളിച്ചുകടന്ന് കറാച്ചിയിലും പിന്നീട് മുംബൈയിലും എത്തി. ഇന്ത്യാ വിഭജനശേഷം നാട്ടിലെത്തി. ഒറ്റപ്പാലം ഹൈസ്‌കൂളിലും പിന്നീട് പാതായ്ക്കര സ്‌കൂളിലും ഹിന്ദി അധ്യാപകനായി. വൈദിക സാഹിത്യ സംബന്ധിയായി നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം മലയാളത്തില്‍ രചിച്ചു.

കൃതികള്‍
    പണ്ഡിറ്റ് രഘുനന്ദന്‍ ശര്‍മയുടെ വൈദിക സമ്പത്തെന്ന ഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജമചെയ്തു.
    യജുര്‍വേദത്തിന് ദയാനന്ദ സരസ്വതി എഴുതിയ ഭാഷ്യം മലയാളത്തിലേക്ക് തര്‍ജമചെയ്തു

പുരസ്‌കാരങ്ങള്‍
മഹിര്‍ഷി ദയാനന്ദ പുരസ്‌കാരം 2012