കുട്ടനാട് കെ.രാമകൃഷ്ണപിള്ള മലയാളത്തിലെ പ്രമുഖനായ നാടകകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. സാഹിത്യരചനയുടെ പേരില്‍ തടവിലാക്കപ്പെട്ട രാമകൃഷ്ണപിള്ള ഉത്തരവാദപ്രക്ഷോഭണത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പുതിയരീതിയില്‍ എഴുതപ്പെട്ട നാടകങ്ങള്‍ക്ക് കേരള കലാമണ്ഡലംഏര്‍പ്പെടുത്തിയ മത്സരത്തില്‍ രാമകൃഷ്ണപിള്ളയുടെ തപ്തബാഷ്പം ആണ് സമ്മാനാര്‍ഹമായത്. ഒന്നാം സമ്മാനാര്‍ഹമായ രചനകള്‍ ഇല്ലെന്നു വിധിച്ച വിധികര്‍ത്താക്കള്‍ പ്രോത്സാഹനസമ്മാനമാണ് നല്കിയത്. ഇബ്‌സനിസ്റ്റ് സമ്പ്രദായം പിന്തുടരുന്ന മലയാളത്തിലെ ആദ്യരചനയാണ് ഇതെന്നു ആമുഖലേഖനം വ്യക്തമാക്കുന്നു.

കൃതികള്‍

    പ്രതിമ
    കമണ്ഡലു
    തൂക്കുമുറിയില്‍