കുമാരപിള്ള ജി. (ജി. കുമാരപിള്ള)
പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള. (22 ആഗസ്റ്റ് 1923-17 സെപ്റ്റംബര്‍ 2000) കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കോട്ടയത്തിനടുത്തുള്ള വെന്നിമലയില്‍ ജനിച്ചു. അച്ഛന് പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാര്‍വ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ നിന്ന് ബിരുദമെടുത്തു. ബോംബെയില്‍ ഗുമസ്തനായും സെക്രട്ടേറിയറ്റില്‍ ക്ലാര്‍ക്കായും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജില്‍ ലക്ചറര്‍ ആയിരുന്നു. പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാര്‍ഗ്ഗം തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു.അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിന് രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.
കൃതികള്‍
അരളിപ്പൂക്കള്‍
മരുഭൂമിയുടെ കിനാവുകള്‍
ഓര്‍മ്മയുടെ സുഗന്ധം
സപ്തസ്വരം
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985)
ഓടക്കുഴല്‍ പുരസ്കാരം
Leave a Reply Cancel reply