കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം 1904, മരണം 1983). 1904 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രത്കരിച്ച എഴുത്തുകാരനാണ്. അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കി. മനുഷ്യ സ്‌നേഹിയായ കഥാകാരന്‍ നായിരുന്നു അദ്ദേഹം. അന്നത്തെ നാടകം, ദീനാമ്മ, ജീവിത ചക്രം, ഭാവി വരന്‍ തുടങ്ങിയ കഥാകാരനായിരന്നു. ഇത്രയേറെ ജീവിതയാതനകള്‍ അനുഭവിച്ച എഴുത്തുകാരന്‍ മലയാളത്തില്‍ വിരളമാണ്. ഓടയില്‍ നിന്ന് എന്ന നോവല്‍ സിനിമ ആക്കിയിട്ടുണ്ട് . 1983 ല്‍ അന്തരിച്ചു.

കൃതികള്‍

നോവല്‍

ഓടയില്‍ നിന്ന് (1940)
ഭ്രാന്താലയം (1949)
അയല്‍ക്കാര്‍ (1953)
റൌഡി (1958)
കണ്ണാടി (1961)
സ്വപ്നം (1967)
എനിക്കും ജീവിക്കണം (1973)
ഞൊണ്ടിയുടെ കഥ (1974)
വെളിച്ചം കേറുന്നു (1974)
ആദ്യത്തെ കഥ (1985)
എങ്ങോട്ട് (1985)

ചെറുകഥകള്‍

അന്നത്തെ നാടകം (1945)
ഉഷസ്സ് (1948)
കൊടിച്ചി (1961)

നാടകം

നാടകകൃത്ത് (1945)
മുന്നോട്ട് (1947)
പ്രധാനമന്ത്രി (1948)
ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
ചെകുത്താനും കടലിനുമിടയില്‍ (1953)
മഴയങ്ങും കുടയിങ്ങും (1956)
കേശവദേവിന്റെ നാടകങ്ങള്‍ (1967)