ഗംഗാധരന് നായര്‍ പി. (പി.ഗംഗാധരന് നായര്‍)
നാടകകൃത്തായിരുന്നു. ആള് ഇന്ത്യ റേഡിയോയില്‍ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി. ജനനം 1922ല്‍. 1949ലായിരുന്നു ആള് ഇന്ത്യ റേഡിയോയില്‍ ചേര്‍ന്നത്. നാലു പതിറ്റാണ്ടോളം അവിടെ ജോലി ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിച്ചു. 2008 നവംബര്‍ 21ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. ന്യൂസ്പേപ്പര്‍ബോയ് എന്ന ചലച്ചിത്രമുള്‍പ്പെടെ പല ചിത്രങ്ങള്‍ക്കും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. സിനിമയില്‍ പിന്നണിഗാനങ്ങള്‍ പാടുകയും സംഭാഷണരചന നിര്‍വഹിക്കുകയും ചെയ്തു.
കൃതി
യു.ഡി ക്ലാര്‍ക്ക് (നാടകം)
പുരസ്കാരം
യു.ഡി. ക്ലാര്‍ക്ക് എന്ന നാടകത്തിന് 1969ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply Cancel reply