ഗോപാലന് നായര്‍ സി (സി.ഗോപാലന് നായര്‍)
ഫോക്ലോര് ഗവേഷകനും ബാലസാഹിത്യകാരനുമായിരുന്നു സി.ജി.എന്‍. ചേമഞ്ചേരി എന്ന പേരിലെഴുതിയിരുന്ന സി. ഗോപാലന് നായര്‍. മലബാറിലെ അനുഷ്ഠാന കലകളായ തെയ്യം, തിറ, ബലിക്കളം എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തി. വെങ്ങളം യു.പി. സ്കൂള്‍, ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂള്‍, പൊയില്‍ക്കാവ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിലും സഹകരണ മേഖലയിലും പ്രവര്‍ത്തിച്ചു. വിരമിച്ചശേഷം ദീര്‍ഘകാലം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായിരുന്നു.
കൃതികള്‍
മലബാറിലെ തിറയാട്ടം
തിറയാട്ടവും അഞ്ചടിയും (പഠനങ്ങള്‍)
മരക്കുടിലില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് (എബ്രഹാം ലിങ്കന്റെ ജീവചരിത്രം)
കൂടുതകര്‍ത്ത കിളി
കുരുന്ന് ഹൃദയങ്ങള്‍
കുട്ടികളുടെ വാല്മീകി (ബാലസാഹിത്യം)
പുരസ്കാരം
സംസ്ഥാന സര്‍ക്കാര്‍ ഫോക്ലോര് പുരസ്കാരം (2010)
Leave a Reply Cancel reply