തായാട്ട്. കെ. (കെ. തായാട്ട്)
സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന് എന്ന കെ.തായാട്ട്. സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1927 ഫെബ്രുവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ എഴുത്തുകാരനായിരുന്ന തായാട്ട് ശങ്കരന്, സാമൂഹ്യപ്രവര്‍ത്തകനായിരുന്ന തായാട്ട് ബാലന് എന്നിവര്‍ സഹോദരന്മാരും മീനാക്ഷിയമ്മ സഹോദരിയുമാണ്. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍, ബി.ഇ.എം.പി. ഹൈസ്കൂള്‍, ഗവ. ഹൈസ്കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ടാക്കീസിലെ ടിക്കറ്റ് വില്പനക്കാരനായും സബ് രജിസ്ട്രാര്‍ ഓഫീസ് ഗുമസ്തനായും മിലിട്ടറി ക്യാമ്പില്‍ നോണ്‍ ഓപ്പറേറ്ററായും മദിരാശി ജനറല്‍ ആശുപത്രിയില്‍ ഗുമസ്തനായും ജോലി ചെയ്തു. കോഴിക്കോട് റേഡിയോ സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്കൂള്‍, ചൊക്ലി ലക്ഷ്മീവിലാസം എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളിലെ ഏതാനും മാസങ്ങളുടെ അധ്യാപകവൃത്തിക്ക് ശേഷം 1952ല്‍ പാനൂര്‍ യു.പി. സ്കൂളിലെത്തി. ഇതേ സ്കൂളില്‍ പ്രധാനാധ്യാപകനായിരിക്കേ 1982ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 2011 ഡിസംബര്‍ 5 ന് അന്തരിച്ചു.
കൃതികള്‍
ബാലസാഹിത്യ കൃതികള്‍
മേള
നൈവേദ്യം
പാല്‍പ്പതകള്‍
നാടുകാണിച്ചുരം
മഴ മഴ തേന്മമഴ
വിഡ്ഢിയുടെ സ്വര്‍ഗം
യക്ഷിയും കഥകളും
സ്നേഷമാണ് ശക്തി
ഒരു കഥ പറയൂ ടീച്ചര്‍
മുത്തശ്ശി പറയാത്ത കഥ
കഥയുറങ്ങുന്ന വഴികളിലൂടെ
നാറാണത്ത് ഭ്രാന്തനും വല്മീകവും
തെനാലിയിലെ കൊച്ചുരാമന്
കഥാസമാഹാരങ്ങള്‍
പുത്തന്‍ കനി
നിലക്കണ്ണുകള്‍
ചരിത്രാഖ്യായികകള്‍
നാം ചങ്ങല പൊട്ടിച്ച കഥ
ജനുവരി മുപ്പത്
വിവര്‍ത്തനങ്ങള്‍
ഒലിവര്‍ ട്വിസ്റ്റ്
ഹക്കിള്‍ബറി ഫിന്
വെളിച്ചത്തിലേക്ക്
ഒരു കുട്ടിയുടെ ആത്മകഥ
നാടകങ്ങള്‍
ത്യാഗസീമ
ബഹദൂര്‍ഷാ
ശൂര്‍പ്പണഖ
മന്ഥര
അക്ഷതം
സോക്രട്ടീസ്
ഭഗത് സിംഗ്
ജനനീ ജന്മഭൂമി
ആ വാതില്‍ അടയ്ക്കരുത്
പുരസ്കാരങ്ങള്‍
കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ് -നാടുകാണിച്ചുരം
ചെറുകാട് സ്മാരക അവാര്‍ഡ് – കഥയുറങ്ങുന്ന വഴിയിലൂടെ
ബോംബെ നാടകവേദി അവാര്‍ഡ് (1989) -ബഹദൂര്‍ഷാ
അബുദാബി ശക്തി അവാര്‍ഡ് -ഭഗത്സിംഗ്
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം -ഒലിവര്‍ട്വിസ്റ്റ്
സംഗിത നാടക അക്കാദമി പുരസ്കാരം -പ്രക്ഷേപണ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക്
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് പുരസ്കാരം(2002) -ചക്രവര്‍ത്തിയെ ഉറുമ്പുതിന്നുന്നു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് (1975)
മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് (1976)
Leave a Reply Cancel reply