നജഫ് അഹമ്മദ് കോയ
നജഫ് പാവണ്ടൂര്‍ എന്ന എഴുത്തുകാരന് കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ പാവണ്ടൂര്‍ ഗ്രാമത്തില്‍ 1957ല്‍ ജനിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന പുരാതന മുസ്ലിം കുടംബാംഗം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായി. 1978ല്‍ പ്രവാസിയായി യു.എ.ഇയിലെത്തി. പാവണ്ടൂര്‍ പ്രദേശത്തുനിന്ന് ഗള്‍ഫിലെത്തിയ ആദ്യ പ്രവാസിയായിരുന്നു.
ഇരുപത്തിനാലു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ ഇടപെടല്‍ നടത്തി. യാത്രയാണ് പ്രധാന ഹോബി. ശ്രീലങ്ക, ഒമാന്‍, മാലിദ്വീപ്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, ഫലസ്തീന്, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. കവിതാരചനയും ആലാപനവുമാണ് മറ്റൊരു ഹോബി. നിരവധി വേദികളില്‍ ആലാപനം നടത്തുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം സ്വദേശി കിഴക്കേടത്ത് നഫീസയാണ് ഭാര്യ. ആറുമക്കളുണ്ട്.
കൃതി
എന്റെ പശ്ചിമേഷ്യന്‍ യാത്ര
Leave a Reply Cancel reply