മാലി മാധവന് നായര്‍ (വി. മാധവന് നായര്‍)
പ്രശസ്ത ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട വി. മാധവന് നായര്‍. ജനനം സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ മകനായി 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത്. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, ഗവ. ആര്‍ട്സ് കോളജ്, ഗവ. ലാ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍, വോളീബോള്‍, ഹൈജമ്പ് തുടങ്ങിയ കായികമത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ വിജയി. തിരുവിതാംകൂറിലെ ടെന്നീസ് കളിക്കാരില്‍ പ്രമുഖനായിരുന്നു. അത്ലറ്റിക്സില് സംസ്ഥാന റെക്കാഡുകളുടെ ഉടമ. ബി.എ, ബി.എല്‍. പാസ്സായി കുറച്ചുകാലം വക്കീലായി പ്രാക്ടീസുചെയ്തു. ശേഷം പത്രപ്രവര്‍ത്തകനായി. ഡല്‍ഹിയില്‍ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷനിലും മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലിലും ജോലി ചെയ്തു. വളരെക്കാലം ആകാശവാണിയില്‍ ജോലി. സ്റ്റേഷന് ഡയറക്റ്ററായി വിരമിച്ചു. അവിടെനിന്ന് ഡെപ്യൂട്ടേഷനില്‍ നാഷണല്‍ ബുക്ക്ട്രസ്റ്റില്‍ എഡിറ്ററായി. അദ്ദേഹം കുട്ടികള്‍ക്കായി പല ചെറുകഥകളും നോവലുകളും രചിച്ചു. കര്‍ണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അന്‍പതിലധികം പുസ്തകങ്ങള്‍ എഴുതി. ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തി. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിച്ചു. 70കളില്‍ മാലിക എന്ന കുട്ടികള്‍ക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതി. 1970ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1988ല്‍ കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റിന്റെ ബാലസാഹിത്യ അവാര്‍ഡും ലഭിച്ചു. ആകാശവാണിയില്‍ റേഡിയോ അമ്മാവന് എന്നറിയപ്പെട്ടു. മാലി കഥ പറയുന്നു എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. ഭാരതീയ പുരാണങ്ങളെ ലളിതഭാഷയില്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തു. മാലിഭാരതം, മാലിരാമായണം, മാലിഭാഗവതം എന്നിങ്ങനെ അറിയപ്പെട്ട അവയിലെ ഭാഷയെ 'മാലിമലയാളം' എന്നും വിളിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുനരാഖ്യാനത്തിന് മാലി പുരസ്കാരം നല്കുന്നു.
കൃതികള്‍
ഉണ്ണികളേ കഥ പറയാം
ഉണ്ണികള്‍ക്കു ജന്തുകഥകള്‍
ഉണ്ണിക്കഥകള്‍
മാലി രാമായണം
മാലി ഭാഗവതം
കര്‍ണ്ണശപഥം ആട്ടക്കഥ
ജീവനുള്ള പ്രതിമ
മണ്ടക്കഴുത
മാലി ഭാരതം
സര്‍ക്കസ്
സര്‍വ്വജിത്തും കള്ളക്കടത്തും
തെന്നാലി രാമന്
വിക്രമാദിത്യ കഥകള്‍
പുരാണ കഥാ മാലിക (12 വാല്യങ്ങള്‍)
ഐതിഹ്യലോകം
കിഷ്കിന്ധ
ജന്തുസ്ഥാന്‍
പോരാട്ടം
സര്‍വജിത്തിന്റെ സമുദ്രസഞ്ചാരം
സര്‍വജിത്ത് ഹിമാലയത്തില്‍
അഞ്ചു മിനിട്ടു കഥകള്‍
കേരളസംഗീതം
Leave a Reply Cancel reply