ജനനം 1970 ഫെബ്രുവരി 19 ന് ശാസ്താംകോട്ടയില്‍. കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ തമിഴ്‌നാട് ഗാന്ധിഗ്രാം ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1993 മുതല്‍ 2006 വരെ മലയാള മനോരമയില്‍. ഭര്‍ത്താവ്. എം. എസ്. ദിലീപ്, മകള്‍  ശ്രുതി.

കൃതികള്‍

ഓര്‍മ്മയുടെ ഞരമ്പ്. 2002.
മോഹമഞ്ഞ് 2004
ആവോ മരിയ 2006
മാലാഖയുടെ മറുകുകള്‍
കരിനീല 2007
ആ മരത്തെയും മറന്നു മറന്നു ഞാന്‍ 2006
നേത്രോന്മീലനം 2008.
ആരാച്ചാര്‍ (നോവല്‍)

അവാര്‍ഡുകള്‍

പത്രപ്രവര്‍ത്തനത്തിനുള്ള ദീപാലയ
പി.യു.സി.എല്‍. അവാര്‍ഡുകള്‍
കേരള പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്
ബ്രിട്ടീഷ് ചീവനിങ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം
കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്
തോപ്പില്‍ രവി സ്മാരക പുരസ്‌കാരം
തൃശൂര്‍ കേരളവര്‍മ്മ കഥാപുരസ്‌കാരം
ഇ. വി. കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം
വയലാര്‍ അവാര്‍ഡ്‌