പ്രമുഖ മലയാള കവിയാണ് മുരുകന്‍ കാട്ടാക്കട. ജനനം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കുച്ചപ്പുറം എന്ന ഗ്രാമത്തില്‍. ബി. രാമന്‍ പിള്ളയുടേയും ജി. കാര്‍ത്യായനിയുടേയും മകന്‍. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീര്‍ഘകാലം തിരുവനന്തപുരം എസ്.എം.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകന്‍. ഇപ്പോള്‍ വിക്ടേഴസ് ചാനലിന്റെ മേധാവി.ഭാര്യ:ലേഖ മകന്‍:അദ്വൈത്. മികച്ച സിനിമാപ്പാട്ടുകളുടെ രചയിതാവ് കൂടിയാണ്.

കവിതകള്‍

കണ്ണട
ബാഗ്ദാദ്
ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്
രേണുക
ഒരു നാത്തൂന്‍ പാട്ട്
രക്തസാക്ഷി
ഉണരാത്ത പദ്മതീര്‍ത്ഥങ്ങള്‍
പക
കാത്തിരുപ്പ്
കളഞ്ഞുപോയ സുഹൃത്ത്
ഇടം
ഒരു ഭടന്റെ ഓര്‍മക്കുറിപ്പ്
കൊഴിയുന്ന ഇലകള്‍ പറഞ്ഞത്
ഓണം
തിരികെ യാത്ര
ഓര്‍മ മഴക്കാറ്

ചലച്ചിത്ര ഗാനരചന

ഒരു നാള്‍ വരും
പറയാന്‍ മറന്നത്
ഭഗവാന്‍
ചട്ടമ്പിനാട്
രതിനിര്‍വേദം

നാടകം
അമ്മക്കിളി

പുരസ്‌കാരങ്ങള്‍

മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ടി.വി. അവാര്‍ഡ്