സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് സി.കെ.രേവതിയമ്മ. ജനനം തലശേരിയില്‍. മലബാറിലെ പ്രമുഖ വ്യാപാരിയായിരുന്ന കാരായി ബാപ്പുവിന്റെ കൊച്ചു മകളാണ്. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കാരായി ദമയന്തിയാണ് അമ്മ. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ചു. വിവാഹനന്തരം മയ്യഴിയിലേക്കു മാറി. മയ്യഴിയിലെ പോലീസ് സൂപ്രണ്ട് ആയിരുന്ന പൈതല്‍ ആയിരുന്നു ഭര്‍ത്താവ്. സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. മയ്യഴിയിലെ സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗാന്ധിജിയുടെ ഹരിജന്‍ ക്ഷേമ പ്രവര്‍ത്തന ഫണ്ടിലേക്ക് ആഭരണങ്ങള്‍ സംഭാവന ചെയ്തു.

കൃതികള്‍

രണ്ടു സഹോദരിമാര്‍
ശോഭന
സഹസ്രപൂര്‍ണിമ (ആത്മകഥ)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-സഹസ്രപൂര്‍ണിമ