ലീലാകുമാരി ഡോ.എം. (ഡോ.എം.ലീലാകുമാരി)

    ജനനം 1948 ഒക്ടോബര്‍ 18 ന് തിരുവനന്തപുരം ജില്ലയിലെ നന്നംകുഴിയില്‍. ജോണ്‍ സമര്‍ദ്ധകത്തിന്റെയും മേരിയുടെയും പുത്രി. ബാലരാമപുരം ഹൈസ്‌ക്കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റിലുമായി വിദ്യാഭ്യാസം. 1971 ല്‍ കോളേജ് അദ്ധ്യാപികയായി. 1990 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റു നേടി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ മലയാളം മേധാവിയായിരിക്കെ 2004 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. കേരള യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗവേഷണ പ്രസിദ്ധീകരണമായ ഭാഷാസാഹിതിയില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

സ്ത്രീ സങ്കല്പം മലയാള നോവലില്‍, ഡി. സി. ബുക്‌സ്, ഒക്ടോബര്‍ 2000.
കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗം (ജീവചരിത്രം) 2005