ശകുന്തള ഗോപിനാഥ്

ജനനം:1936 ജൂണില്‍ കൊല്ലത്ത്

മാതാപിതാക്കള്‍:പി. പൊന്നമ്മയും ശ്രീ. പരമേശ്വരന്‍ പിള്ളയും

സ്‌കൂള്‍ വിദ്യാഭ്യാസം നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമന്ദിരത്തിലും, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും കൊല്ലം ഗേള്‍സ് ഹൈസ്‌കൂളിലുമായിരുന്നു. കൊല്ലം എസ്. എന്‍ വിമന്‍സ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചിത്രരചന, സാരിപെയിന്റിംഗ്, ജ്യോതിഷം തുടങ്ങിയവയാണ് ഹോബികള്‍. കുങ്കുമം, കുമാരി, കണ്‍മണി, മഹിളാരത്‌നം, ജനയുഗം എന്നീ
പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

നിശാഗന്ധിപ്പൂക്കള്‍
ഇലഞ്ഞിക്കാടുകള്‍ പൂത്തൊരുനാളില്‍