കവിയും ആയുര്‍വേദ പണ്ഡിതനുമാണ് ഡി.ശ്രീമാന്‍ നമ്പൂതിരി. ജനനം 1921 നവംബര്‍ 29,  മരണം: 2016 ജനുവരി 21. ജനനം മൂവാറ്റുപുഴയില്‍ പെരിങ്ങഴ ഗ്രാമത്തിലെ കൊട്ടുക്കല്‍ മനയില്‍. കൊട്ടുക്കല്‍ മനയില്‍ ദാമോദരന്‍ നമ്പൂതിരിയുടെയും വൈക്കത്ത് മുട്ടസ്സുമനയില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകന്‍. ഹിന്ദി വിദ്വാന്‍ പരീക്ഷ ജയിച്ചു. ദീനബന്ധു, മലയാള ഹരിജന്‍, ദേശബന്ധു എന്നീ പത്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. അദ്ധ്യാപകനും പത്ര പ്രവര്‍ത്തകനുമായിരുന്നു. ഒല്ലൂര്‍ വലിയ മൂസിന്റെ പക്കല്‍ നിന്ന് വൈദ്യം പഠിച്ചു. അവിടെ സംസ്‌കൃത ഗുരുവുമായിരുന്നു. നിരവധി സംസ്‌കൃത കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ആയിരത്തിലേറെ സുഭാഷിതങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കി.

കൃതികള്‍

കവിഹൃദയം
പൂജാപുഷ്പങ്ങള്‍
ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ (കവിതാസമാഹാരം)
ഗ്രാമീണ കുസുമം
സാവിത്രി (ഖണ്ഡകാവ്യം)
ഗുരുവായുപുരേശസ്തവും
ശ്രീമാന്‍ നമ്പൂതിരിയുടെ മുക്തകങ്ങള്‍
തിരഞ്ഞെടുത്ത നാടോടിക്കഥകള്‍
ജാതക കഥകള്‍
ചികിത്സാ മഞ്ജരി വ്യാഖ്യാനം
യോഗാമൃതം വ്യാഖ്യാനം
ചെക്കോവിന്റെ കഥകള്‍
ആലീസ് കണ്ട അത്ഭുത ലോകം (വിവ.)
ഉപനിഷത് സര്‍വസ്വം സമ്പൂര്‍ണ്ണ മൂലവും പരിഭാഷയും
സന്മാര്‍ഗ കഥകള്‍
തത്ത്വകഥകള്‍
പുരാണ കഥകള്‍
പുരാണത്രയം

പുരസ്‌കാരങ്ങള്‍

സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2013)