അദ്ധ്യാപികയും എഴുത്തുകാരിയുമാണ് ഷാഹിന ഇ.കെ. ജനനം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. മാതാപിതാക്കള്‍ ഇ.കെ.സൂപ്പി, കെ.ആയിഷ. ഹയര്‍ സെക്കണ്ടറി അദ്ധ്യാപികയാണിപ്പോള്‍. കഥകള്‍ ഇംഗ്ലീഷ് ,ഹിന്ദി, മറാത്തി, കന്നഡ, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കഥ ,എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രീ സിലബസ്സില്‍ ഉള്‍പ്പെടുത്തപെട്ടിട്ടുണ്ട് .മേല്‍വിലാസം: ‘ഹസീന കോട്ടേജ’, ഹോസ്പിറ്റല്‍ റോഡ്, പെരിന്തല്‍മണ്ണ പിഒ 679322 , മലപ്പുറം ജില്ല

കൃതികള്‍

അനന്തപത്മനാഭന്റെ മരക്കുതിരകള്‍
പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
ഫാന്റം ബാത്ത് (ചെറുകഥാ സമാഹാരങ്ങള്‍)
ഒറ്റഞൊടിക്കവിതകള്‍ (കവിതാ സമാഹാരം),
പ്രവാചകന്‍ (വിവര്‍ത്തനം)
അഷിതയുടെ കത്തുകള്‍ (എഡിറ്റര്‍)
പ്രണയത്തിന്റെ തീക്കാടിനുമപ്പുറം (കുറിപ്പുകള്‍)

പുരസ്‌കാരങ്ങള്‍

ഇടശ്ശേരി അവാര്‍ഡ്
ടി.വി കൊച്ചുബാവ കഥാ പുരസ്‌ക്കാരം
മുതുകുളം പാര്‍വ്വതിയമ്മ കഥാ പുരസ്‌ക്കാരം
ഗൃഹലക്ഷ്മി കഥാ പുരസ്‌ക്കാരം
അവനീബാല കഥാ പുരസ്‌ക്കാരം
കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌ക്കാരം
കാവ്യകൈരളി പുരസ്‌ക്കാരം
അങ്കണം അവാര്‍ഡ്
അറ്റ്‌ലസ് കൈരളി കഥാപുരസ്‌ക്കാരം
കമല സുരയ്യ കഥാ പുരസ്‌ക്കാരം (പ്രത്യേക പരാമര്‍ശം)