യഥാര്‍ത്ഥ പേര്: ഹസീന മുഹമ്മദ്, എം.എം. മുഹമ്മദ് കുഞ്ഞിന്റെയും അസുമാബീവിയുടെയും മകളായി വിതുരയില്‍ ജനിച്ചു. വിതുര ജി.എച്ച്.എസ്‌സിലും പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലുമായി പഠനം നടത്തി. ആകാശവാണിയുടെ യുവവാണിയില്‍ കഥകള്‍ അവതരിപ്പിക്കാറുണ്ട്. ചിത്രകലയിലും സംഗീതത്തിലും, കഥ-കവിതാ രചനയിലും വ്യാപൃതയാണ്. ഇപേ്പാള്‍ ജിദ്ദയില്‍ ആതുരസേവനരംഗത്ത് ജോലിനോക്കുന്നു. വിലാസം: ഹസീനാ മന്‍സില്‍, കളിയിക്കല്‍, വിതുര, നെടുമങ്ങാട്, തിരുവനന്തപുരം.