ഗോവിന്ദപ്പിഷാരോടി ചെറുകാട്
1914 ആഗസ്റ്റ് 26 ന് (കൊ.വ. 1090 ചിങ്ങം 10 ബുധന്‍, ചോതി) പട്ടാമ്പിയില്‍ ചെമ്മലശേ്ശരിയില്
ചെറുകാട് പിഷാരത്ത് ജനിച്ചു. അച്ഛന് കീഴീട്ടില്‍ പിഷാരത്ത് കരുണാകരപ്പിഷാരടി. അമ്മ
നാരായണിപ്പിഷാരസ്യാര്. പാരമ്പര്യരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസമാണ് ആദ്യകാലത്ത്
ലഭിച്ചത്. സ്ക്കൂളില്‍ പഠിച്ച് 8-ാ0 ക്ളാസ് പാസായതോടെ, ചെമ്മല എയിഡഡ് മാപ്പിള സ്ക്കൂളില്‍
അധ്യാപകനായി. മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും വിദ്വാന് പരീക്ഷ ജയിച്ചു. പുലാമന്തോള്‍,
ചെറുകര സ്ക്കൂളുകളിലും പാവറട്ടി സംസ്കൃതകോളേജിലും അധ്യാപകനായി. ആദ്യം
കോണ്‍ഗ്രസ്സിലേയ്ക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്കും ആകൃഷ്ടനായി. കമ്യൂണിസ്റ്റ്
പാര്‍ട്ടി പ്രവര്ത്തകന് ആയതിനാല്‍ ജോലി നഷ്ടപെ്പട്ടു. കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞു.
ദേശാഭിമാനി പത്രത്തിലും, നവലോകത്തിലും കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. 1957ല്‍ പട്ടാമ്പി
ശ്രീ നീലകണ്ഠസംസ്കൃതകോളേജില് മലയാളം പ്രഫസറായി. 1970ല്‍ ഉദ്യോഗത്തില്‍ നിന്നും
വിരമിച്ചു. 1972 വരെ യു.ജി.സി. പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപനം തുടര്‍ന്നു. ലക്ഷ്മിക്കുട്ടി
പിഷാരസ്യാര്‍ ആണ് ചെറുകാടിന്റെ ഭാര്യ. 1976 ഒക്ടോബര്‍ 28 ന് മരിച്ചു.
രാഷ്ട്രീയപ്രവര്‍ത്തനത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള എഴുത്തുകാരനാണ് ചെറുകാട്.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുക, മര്‍ദ്ദിതരുടെ മോചനത്തിനുതകുന്ന അന്തരീക്ഷം
സൃഷ്ടിക്കുക ഇവയാണ് തന്റെ സാഹിത്യരചനയ്ക്ക് ലക്ഷ്യം എന്ന് ഉറച്ചു വിശ്വസിച്ച
വ്യക്തിയായിരുന്നു അദ്ദേഹം. കവിത, കഥ, നാടകം, നോവല്‍, ആത്മകഥ എന്നീ വിഭാഗങ്ങളിലായി
നാല്പത്തിരണ്ടു കൃതികള്‍ ചെറുകാടിന്േറതായുണ്ട്. നോവലുകളും, നാടകങ്ങളും, ആത്മകഥയും
ആണ് മികച്ചവ. കവിതകളാണ് ആദ്യം എഴുതിയിരുന്നത്. സമകാലീന രാഷ്ട്രീയസംഭവങ്ങളെ
ആസ്പദമാക്കി പരിഹാസപ്രധാനമായ കവിതകളും ചെറുകാട് എഴുതി. ഓണം വരുന്നു,
വെള്ളച്ചന്ത, സൊസൈറ്റി പ്രസിഡന്റ്, മേനോന്റെ മേനി, മെത്താപ്പ്, ആരാധന തുടങ്ങിയവയാണ്
കവിതാസമാഹാരങ്ങള്‍. ചേലക്കാട്ട്, സൂത്രധാരന്‍, മലങ്കാടന്‍ തുടങ്ങിയ തൂലികാനാമങ്ങളും
കവിതയെഴുതുമ്പോള്‍ ചെറുകാട് സ്വീകരിച്ചു. ജപ്പാന്‍വിരുദ്ധ കവിതകള്‍ എഴുതുക മാത്രമല്ള
അവ തുള്ളല്‍ രൂപത്തിലും, പാഠകരൂപത്തിലും സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകകൂടി ചെയ്തിട്ടു
ണ്ട് അദ്ദേഹം. അടിമ, തറവാടിത്തം, മനുഷ്യഹൃദയങ്ങള്‍, അണക്കെട്ട്, ഒടുക്കത്തെ ഓണം, വിശുദ്ധ
നുണ, സ്വതന്ത്ര, കുട്ടിത്തമ്പുരാട്ടി, കുട്ടിത്തമ്പുരാന്‍, നമ്മളൊന്ന്, വാല്‍നക്ഷത്രം തുടങ്ങിയവയാണ്
ചെറുകാടിന്റെ നാടകങ്ങള്‍. മലബാറിലെ പുരോഗമന സാഹിത്യപ്രസ്ഥാനം, നാടകവേദി
നവീനാശയ പ്രചാരണത്തിനുള്ള മാര്‍ഗ്ഗം ആയി അംഗീകരിച്ചപേ്പാള് ഈ നാടകങ്ങള്‍, മികച്ച
സംഭാവനയാണ് നല്‍കിയിട്ടുള്ളത്. മരുമക്കത്തായത്തിന്റെ തകര്‍ച്ച, ഇടത്തരക്കാരന്റെ ദാരിദ്രവും
ദുരഭിമാനവും, കൃഷിക്കാരുടേയും കൂലിപ്പണിക്കാരുടേയും പ്രശ്നങ്ങള്‍, ജന്മിത്തത്തിന്റെ ക്രൂരത,
ജാതിപ്രഭാവം ഇവയൊക്കെ ആണ് ചെറുകാടിന്റെ പ്രമേയങ്ങള്‍. മലബാറിലെ ജന്മിത്തത്തിന്റെ
ക്രൂരതയ്ക്കെതിരെ ആഞ്ഞടിച്ച നാടകമാണ് നമ്മളൊന്ന്. സ്ക്കൂള് മാസ്റ്റര്‍, നാട്ടുകാര്യസ്ഥന്മാര്‍,
കൂലിപ്പണിക്കാര്‍, ജന്മിമാര് തുടങ്ങി ജീവിതത്തിന്റെ എല്ളാ ഭാഗങ്ങളിലും ഉള്ള കഥാപാത്രങ്ങള്‍
ചെറുകാടിന്റെ നാടകപ്രപഞ്ചത്തില് അണിനിരക്കുന്നു. അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍ എല്ളാം
ചേര്‍ത്ത് ഒറ്റപ്പുസ്തകമായി ലഭിക്കും. – അടിമകള്‍ സ്വതന്ത്രര്‍. ജീവിക്കാന്‍, മുദ്രമോതിരം,
തെരുവിന്റെ കുട്ടി, ചെകുത്താന്റെ കൂട്, ചൂട്ടന്‍ മൂരി എന്നിവയാണ് ചെറുകാടിന്റെ
കഥാസമാഹാരങ്ങള്‍. ഇടത്തരക്കാരാണ് അവരുടെ ഗാര്ഹികപ്രശ്നങ്ങളാണ് ഇവിടെയും പ്രമേയം.
ചൂട്ടന്മൂരി പ്രത്യേകം ശ്രദ്ധിക്കപെ്പട്ട കഥയാണ്. ചിറ്റുവിളക്ക്, ഒരു ദിവസം, തന്തക്കുറുക്കന്‍,
കറുപ്പന്‍കുട്ടി എന്ന് നാലു ബാലസാഹിത്യകൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്. ചെറുകാടിന്റെ
നോവലുകള്‍ ശനിദശ, പ്രമാണി, മുത്തശ്ശി , ദേവലോകം, ഭൂപ്രഭു, മരണപത്രം, മരുമകള്‍, മണ്ണിന്റെ
മാറില്‍ എന്നിവയാണ്. മലബാറില്‍, രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ സ്ക്കൂള് അധ്യാപകര്‍
വഹിച്ച പങ്ക് ഏറെ വലുതാണ്. ആ പശ്ചാത്തലമാണ് ശനിദശയിലേയും മുത്തശ്ശിയിലേയും പ്രമേയം
ആവിഷ്കരിക്കുന്നത്. അധികാരം, ആദര്‍ശത്തെ ദുഷിപ്പിക്കുന്നതിലേയ്ക്കു വിരല്‍ചൂണ്ടുന്നു
ദേവലോകം. ഭൂമിയുടെ ഉടമ, ഭൂമിയില്‍ അദ്ധ്വാനിക്കുന്നവനാണ് എന്ന സന്ദേശമാണ് മണ്ണിന്റെ
മാറില്‍ എന്ന ചെറുനോവല്‍ പ്രചരിപ്പിക്കുന്നത്. സാമൂഹികപരിവര്‍ത്തനത്തില്‍ പുരുഷനോടൊപ്പം
സ്ത്രീക്കുള്ള പങ്ക് അറിഞ്ഞ് അംഗീകരിച്ച നോവലിസ്റ്റാണ് ചെറുകാട്. ചെറുകാടിന്റെ
ആത്മകഥയായ ജീവിതപ്പാത മലയാളത്തിലെ മികച്ച ആത്മകഥകളില്‍ ഒന്നാണ്. ആ കൃതിക്ക്
കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
കൃതികള്‍
നോവലുകള്‍
മുത്തശ്ശി
മണ്ണിന്റെ മാറില്‍
ഭൂപ്രഭു
മരണപത്രം
ശനിദശ
ദേവലോകം
നാടകങ്ങള്‍
സ്നേഹബന്ധങ്ങള്‍
മനുഷ്യഹൃദയങ്ങള്‍
കുട്ടിത്തമ്പുരാന്‍
വാല്‍നക്ഷത്രം
വിശുദ്ധനുണ
ചിറ്റുവിളക്ക്
തറവാടിത്തം
നമ്മളൊന്ന്
സ്വതന്ത്ര
മുളങ്കൂട്ടം
അടിമ
ജന്മഭൂമി
അണക്കെട്ട്
രക്തേശ്വരി
കൊടുങ്കാറ്റ്
കുട്ടിത്തമ്പുരാട്ടി
ഡോക്ടര്‍ കചന്
ഒടുക്കത്തെ ഓണം
ചെറുകഥകള്‍
ചെകുത്താന്റെ കൂട്
തെരുവിന്റെ കുട്ടി
മുദ്രമോതിരം
ചുട്ടന്‍മൂരി
ഒരു ദിവസം
ചെറുകാടിന്റെ ചെറുകഥകള്‍
കവിതകള്‍
മനുഷ്യനെ മാനിക്കുക
അന്തഃപുരം
മെത്താപ്പ്
ആരാധന
തിരമാല
ആത്മകഥ
ജീവിതപ്പാത
ചെറുകാട് അവാര്‍ഡ്
അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നല്കുന്ന സാഹിത്യ അവാര്‍ഡാണ് ചെറുകാട് അവാര്‍ഡ്. 1978 മുതല്‍ നല്കിവരുന്നു. പ്രഥമപുരസ്കാരം കെ.എസ്. നമ്പൂതിരിക്കായിരുന്നു. 2012ലെ പുരസ്കാരം സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ബാര്‍ കോഡ് എന്ന കൃതിക്ക് ലഭിച്ചു.
Leave a Reply Cancel reply