ജോസഫ് മുണ്ടശേ്ശരി
തൃശൂര്‍ ജില്ളയില്‍ കണ്ടശ്ശാംകടവില്‍ ഇടത്തരം കുടുംബത്തില്‍ 1903 ജൂലൈ 17 ന് ആണ് ജോസഫ് മുണ്ടശേ്ശരി ജനിച്ചത്. അച്ഛന് കുഞ്ഞുവറീത്. അമ്മ തേറാട്ടില്‍ ഇളച്ചി. നാട്ടാശാന്‍ കൂടി
ആയിരുന്ന വലിയച്ഛന് പൊറുഞ്ചുവില് നിന്നാണ് മുണ്ടശേ്ശരി ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട്
കണ്ടശ്ശാംകടവിലെ ഗവണ്മെന്റ് സ്ക്കൂളില്‍ പഠിച്ചു. വീട്ടിലെ യാഥാസ്ഥിതികമായ അന്തരീക്ഷം,
കാവ്യപഠനത്തിന് എതിരായിരുന്നെങ്കിലും ഹൈസ്ക്കൂളിലെ അധ്യാപകരും,
സാഹിത്യകുതുകികളും ആയിരുന്ന ചില നമ്പൂതിരിമാര്‍ മുണ്ടശേ്ശരിയുടെ വായനശീലത്തെ ക
ണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഹൈസ്ക്കൂള്കാലത്തുതന്നെ ചില കവിതകള്‍ എഴുതി.
കോളേജ് വിദ്യാഭ്യാസം തൃശൂര്‍ സെന്റ് തോമസിലാണ് നിര്‍വ്വഹിച്ചത്. പിന്നീട് തൃശിനാപ്പള്ളിയില്‍
നിന്നും ഫിസിക്സ് ഐച്ഛികമായി ബി.എ. ജയിച്ചു. ഇതിനിടെ അല്പകാലം സ്ക്കൂള്
അധ്യാപകനായിരുന്നു. തൃശ്ശിനാപ്പള്ളിയില്‍ പഠിക്കുമ്പോള്‍ തിരുവിതാംകൂറില്‍ നിന്നും
പുറപെ്പട്ടിരുന്ന ഒരു ത്രൈമാസികത്തില്‍ പതിവായി എഴുതിയിരുന്നു, അതില്‍ നിന്നും ലഭിക്കുന്ന
തുച്ഛമായ സാമ്പത്തിക സഹായം അന്ന് പഠനത്തിന് വലിയ സഹായകമായിരുന്നതുകൊണ്ട്.
ബിരുദമെടുത്തശേഷം തൃശുര് സെന്റ് തോമസ് കോളേജില്‍ 1926ല്‍ ഡമോണ്‍സ്ട്രേറ്റര്‍ ആയി.
പിന്നീട്, സംസ്കൃതവും മലയാളവും ഐച്ഛികമായിട്ടെടുത്ത് എം.എ. പാസായി. സെന്റ് തോമസില്‍
ഭാഷാവിഭാഗം പ്രൊഫസര്‍ ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇക്കാലം മുതലാണ്
സാഹിത്യനിരൂപണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുന്നത്ത് വീട്ടില്‍ കത്രീനയെ വിവാഹം ചെയ്തു.
സംതൃപ്തമായ കുടുംബജീവിതം സാഹിത്യോപാസനയ്ക്ക് വേണ്ട അന്തരീക്ഷം നല്കി. കേരളം
എന്ന മാസികയുടെ പത്രാധിപത്യം എം.പി. പോളിനൊപ്പം വഹിച്ചു. പ്രേഷിതന്, കൈരളി,
മംഗളോദയം എന്നിവയുടേയും പത്രാധിപരായിരുന്നിട്ടുണ്ട്. 1953 ല്‍ നവജീവന്‍ പത്രാധിപര്‍.
പ്രജാമണ്ഡലത്തിലൂടെ കോണ്‍ഗ്രസ്സിലെത്തിയ മുണ്ടശേ്ശരി, പിന്നീട് കമ്മ്യൂണിസ്റ്റ് സഹയാത്രികന്
ആയി. കൊച്ചി സംസ്ഥാനത്തും, തിരുകൊച്ചിയിലും, എം.എല്‍.എ. ആയി. ആദ്യത്തെ
കേരളമന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി. 1972ല്‍ കൊച്ചി സര്‍വ്വകലാശാലയുടെ പ്രഥമ
വൈസ്ചാന്‍സലര്‍. സഹകരണ മേഖലയിലും മുണ്ടശേ്ശരി ശ്രദ്ധേയമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മിക്ക
യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും സന്ദര്‍ശിച്ചു. ചൈന സന്ദര്‍ശനത്തെ തുടര്‍ന്നാണ് സെന്റ്
തോമസ്സുകാര് മുണ്ടശേ്ശരിയെ 1952 ല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കേരള സാഹിത്യ
അക്കാദമി വൈസ്പ്രസിഡന്റ ്, സമസ്തകേരളസാഹിത്യപരിഷത്ത് അധ്യക്ഷന്‍, കേന്ദ്ര സാഹിത്യ
അക്കാദമി അംഗം എന്നീ പദവികളും മുണ്ടശേ്ശരി വഹിച്ചിട്ടുണ്ട്. കൊച്ചി രാജാവ് സാഹിത്യ
നിപുണന് ബഹുമതി നല്കി. 1976 ല്‍ സാഹിത്യ അക്കാദമി ഫെലേ്ളാഷിപ്പും, സോവിയറ്റ് ലാന്റ ്
അവാര്‍ഡും കിട്ടി. 1977 ഒക്ടോബര്‍ 25 ന് മരിച്ചു.
പത്തൊന്‍പതു നിരൂപണഗ്രന്ഥങ്ങള്‍, ഒരു കവിതാസമാഹാരം, നാലു ചെറുകഥാസമാഹാരം,
മൂന്നു നോവല്‍, ആത്മകഥ, ഏഴ് ഉപന്യാസസമാഹാരങ്ങള്‍, ഒരു യാത്രാവിവരണം,
ശാസ്ത്രസംബന്ധിയായ ഒരു പുസ്തകം, ഒരു പരിഭാഷാഗ്രന്ഥം ഇവയാണ് മുണ്ടശേ്ശരിയുടെ
സാഹിത്യസംഭാവന. ചിന്താമാധുരി എന്ന കാവ്യസമാഹാരവും, സമ്മാനം, കടാക്ഷം,
ഇല്ളാപേ്പാലീസ്, രണ്ടു രാജകുമാരിമാര്‍ എന്നീ കഥാസമാഹാരങ്ങളും ആദ്യകാല രചനകള്‍ ആണ്.
പ്രൊഫസര്‍, കൊന്തയില്‍ നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നീ നോവലുകള്‍
സഹൃദയശ്രദ്ധ ആകര്‍ഷിച്ചു. കൊഴിഞ്ഞ ഇലകള്‍ എന്ന ആത്മകഥയാവട്ടെ മലയാളത്തിലെ മികച്ച
ആത്മകഥകളില്‍ ഒന്നാണ്. എന്നാല്‍ മുണ്ടശേ്ശരിയുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ
നിരൂപണഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും ആണ് കണ്ടെത്തുക. കാവ്യപീഠിക സൈദ്ധാന്തിക
ഗ്രന്ഥമാണ്. പാശ്ചാത്യ പൗരസ്ത്യ സാഹിത്യദര്‍ശനങ്ങള്‍ താരതമ്യപെ്പടുത്തുവാനുള്ള
ബോധപൂര്‍വ്വമായ ആദ്യത്തെ ചുവടുവയ്പാണ് അതില്‍. ആശാന്, വള്ളത്തോള്‍, ഉള്ളൂര്‍
എന്നിവരുടെ കവിതകള്‍ താരതമ്യനിരൂപണത്തിന്, വിധേയമാക്കുന്നതിലൂടെ ആണ് മുണ്ടശേ്ശരി
തന്റെ സഹൃദയത്വവും, പാണ്ഡിത്യവും, സാഹിത്യവീക്ഷണവും വെളിപെ്പടുത്തിയത്.
രാജരാജന്റെ മാറ്റൊലി മലയാളപദ്യസാഹിത്യത്തിലൂടെ ഉള്ള ഒരു ഓട്ടപ്രദക്ഷിണമാണ്. നാടകാന്തം
കവിത്വം കവിതയെപ്പറ്റി മുണ്ടശേ്ശരിയുടെ തനതു ദര്‍ശനത്തിന്റെ വിശദീകരണമാണ്. അദ്ദേഹം
പലപേ്പാഴായി എഴുതിയ പുസ്തകവിമര്ശനങ്ങളാണ് വായനശാലയില്‍ എന്ന പേരില്‍
നാലുഭാഗമായി സമാഹരിച്ചിട്ടുള്ളത്. മാറ്റൊലി, അന്തരീക്ഷം, പ്രയാണം, മാനദണ്ഡം, കരിന്തിരി
തുടങ്ങിയവയാണ് മറ്റു പ്രധാന നിരൂപണഗ്രന്ഥങ്ങള്‍. ചൈനയിലെ പര്യടനമാണ് ചൈന മുന്നോട്ട്
എന്ന കൃതിയിലെ പ്രമേയം. സാമൂഹികജീവിതത്തിലെ പ്രശ്നങ്ങളാണ് ഉപന്യാസ
സമാഹാരങ്ങളില്‍ – പ്രബന്ധദീപിക, ഉപന്യാസദീപിക, വിശ്വവിഹാരം, വ്യക്തിയില്‍ നിന്ന്
പൗരനിലേയ്ക്ക് ചര്‍ച്ച ചെയ്യുന്നത്. കവിത്രയത്തിന്റെ കാലത്തെ പദ്യസാഹിത്യം
വിലയിരുത്തുന്നിടത്താണ് മുണ്ടശേ്ശരിയുടെ മികവ് കണ്ടെത്തുന്നത്.
കൃതികള്‍: കൊഴിഞ്ഞ ഇലകള്‍ (ആത്മകഥ), കാവ്യപീഠിക, രാജരാജന്റെ മാറ്റൊലി, വായനശാലയില്‍ (നാലുഭാഗം) മാറ്റൊലി, അന്തരീക്ഷം, പ്രയാണം, മാനദണ്ഡം, കരിന്തിരി
Leave a Reply Cancel reply