ലത കെ.വി.

ജനനം: തൃശൂര്‍ ജില്ലയിലെ വള്ളിശ്ശേരിയില്‍

മതാപിതാക്കള്‍: ശ്രീദേവിയും ശൂലപാണി വാരിയരും

ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൊച്ചിയില്‍ ആദായ നികുതി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. ഹിന്ദിയില്‍ നിന്ന് രതി സക്‌സേനയുടെ ‘കുണ്ഡലി ചുരുളും സ്ത്രീദേഹം’ (കവിതാസമാഹാരം), നിര്‍മല്‍ വര്‍മ്മയുടെ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കഥാസമാഹാരമായ ‘കാക്കകളും നാടുകടത്തലും’ എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമകാലീന ചൈനീസ് സാഹിത്യത്തിലെ ചില രചനകളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്വദേശ് ദീപകിന്റെ ‘കോര്‍ട്ട് മാര്‍ഷല്‍’ എന്ന ഹിന്ദി നാടകം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി