എ.പി.പി. നമ്പൂതിരി ജനിച്ചത് കോഴിക്കോട്ടു ജില്‌ളയിലെ അവിടനല്‌ളൂരിലെ അമ്പലപുത്തുര് മനയില്‍ 1929 മാര്‍ച്ച് 18-ാം തീയതി ആണ്. അച്ഛന്‍ പി. കേശവന്‍ നമ്പൂതിരി. അമ്മ ആര്യ അന്തര്‍ജ്ജനം. ശരിയായ പേര് പരമേശ്വരന്‍ നമ്പൂതിരി. എട്ടാംക്‌ളാസ് വരെ ഉള്ള വിദ്യാഭ്യാസം നാട്ടില്‍ത്തന്നെ. 1944ല്‍ പഠനം തൃശൂരിലാക്കി. യോഗകേ്ഷമസഭ ശക്തിപെ്പട്ട കാലമായിരുന്നു അത്. നമ്പൂതിരി, യോഗകേ്ഷമം, ഉണ്ണി നമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ പുതിയ ആശയങ്ങളുമായി ബന്ധപെ്പട്ടു. കേരളവര്‍മ്മ കോളേജിലായിരുന്നു  വിദ്യാഭ്യാസം. മലയാളസാഹിത്യമായിരുന്നു ഐച്ഛികം. 1951ല്‍ ബി.ഒ.എല്‍ ബിരുദം നേടിയ എ.പി.പി., ഫറോക്ക് കോളേജില്‍ ട്യൂട്ടറായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1958ല്‍ മലയാളത്തില്‍ എം.എ. ബിരുദം നേടി. ദീര്‍ഘകാലം ഫറോക്ക് കോളേജില്‍ പ്രൊഫസറായി. പിന്നീട് ശ്രീകൃഷ്ണപുരത്തെ വി.ടി. ഭട്ടതിരിപ്പാട് കോളേജിന്റെ പ്രിന്‍സിപ്പലായി. 1984ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
    ഭാര്യയുടെ പേര് പാര്‍വ്വതി അന്തര്‍ജ്ജനം. കേരളസാഹിത്യ അക്കാദമിയില്‍ അംഗമായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം, കോഴിക്കോട്ട് സര്‍വ്വകലാശാലയിലെ ഫാക്കല്‍ട്ടി, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയവയില്‍ അംഗം, കേരള ഗ്രന്ഥശാലാ സംഘത്തില്‍ അംഗം എന്നിങ്ങനെ പല സമിതികളിലും പ്രവര്‍ത്തിച്ചു. സാഹിത്യസമിതി പ്രവര്‍ത്തനത്തില്‍ അദ്ദേഹം എന്‍.വി. കൃഷ്ണവാരിയരുടെ സഹായി ആയിരുന്നു. വിശ്വവിജ്ഞാനകോശം റസിഡന്റ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
    1991 ന് ഡിസംബര്‍ 22ന് എ.പി.പി. അന്തരിച്ചു. നാടകകൃത്ത്, കവി, നിരൂപകന്‍ എന്നീ നിലകളില്‍ സാഹിത്യസേവനം അനുഷ്ഠിച്ച എ.പി.പി. തന്റെതട്ടകം നിരൂപണം ആണെന്ന് തിരിച്ചറിഞ്ഞു. ഏതു നിരൂപകനും അവശ്യംപാലിക്കേണ്ട നിഷ്പക്ഷതയും വ്രതം പോലെ എ.പി.പി. പാലിച്ചു. ഗുരുവായൂരില്‍ നിന്നും പ്രസിദ്ധപെ്പടുത്തിയിരുന്ന കേരളകേ്ഷമം ദ്വൈവാരികയില്‍ വന്ന 'ജന്മിമാര്‍ക്കു കൂടുതല്‍ റേഷന്‍' എന്നതാണ് എ.പി.പി. യുടെ ആദ്യം അച്ചടിമഷി പുരണ്ട ലേഖനം. ബാലവിധവ ആണ് ആദ്യ കഥ. പ്രേമകാന്തി എന്ന പേരില്‍ സത്യവാന്‍സാവിത്രി കഥ ഏതാനും ശേ്‌ളാകങ്ങളില്‍ അവതരിപ്പിച്ചതാണ് ആദ്യകവിത. വിദ്യാര്‍ത്ഥിയായിരിക്കവെ എഴുതിയ കവിതകള്‍ സമാഹരിച്ച് 1945 ല്‍ 'സോപാനം' എന്ന പേരില്‍ പ്രസിദ്ധപെ്പടുത്തി. സോപാനം അവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്. പിന്നീട് കൂരമ്പുകള്‍ എന്നൊരു കാവ്യ സമാഹാരവും പ്രസിദ്ധപെ്പടുത്തി, കോളേജ് അദ്ധ്യാപകനായശേഷം എ.പി.പി. ശ്രദ്ധ കേന്ദ്രീകരിച്ചത് നിരൂപണങ്ങളിലാണ്. കഥ, നോവല്‍, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍പെട്ട കൃതികള്‍ അദ്ദേഹം വിലയിരുത്തി എങ്കിലും, കാവ്യനിരൂപണം-അതും മണ്ഡന നിരൂപണം-ആയിരുന്നു എ.പി.പി. യുടെ അരങ്ങ്.
    നാഴികക്കല്‌ളുകള്‍ ഇരുപതുരചനകളെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്- ഇന്ദുലേഖയും, മാമ്പഴവും, കാവ്യപീഠികയും, കറവറ്റ പശുവും, ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകവും എല്‌ളാം ഇതില്‍പെടും. കവിതയിലേയ്ക്ക് ഒരു കൈത്തിരി, നാടകത്തിലേയ്ക്ക് ഒരു നടപ്പാത എന്നിവ, ആ സാഹിത്യരൂപങ്ങളുടെ സൈദ്ധാന്തിക തലങ്ങളിലേയ്ക്ക് കൂടി വെളിച്ചംപകരുന്നു. മലയാള നിരൂപണത്തിന്റെ ഒരു ലഘുചരിത്രം എ.പി.പി. രചിച്ചു-മലയാളത്തിലെ നിരൂപണസാഹിത്യം. കൊഴിഞ്ഞുവീണ പൂമൊട്ട്, മാഞ്ഞുപോയ മഴവില്‌ള്, മുള്ളും പൂവും, കാബൂളിവാല, ഓണപ്പുടവ എന്നിങ്ങനെ കുട്ടികള്‍ക്ക് അഭിനയിക്കാനായി ഏതാനും നാടകങ്ങളും എ.പി.പി. രചിച്ചു. റേഡിയോനിലയത്തിലെ സുഹൃത്തുക്കളുടെ പ്രേരണയാല്‍ എഴുതിയ റേഡിയോ നാടകങ്ങളാണ് രക്തബന്ധങ്ങളില്‍. ഓഫ് ദി ബെസ്റ്റ് ക്വാളിറ്റി, ചാടിച്ചാടിപ്പടുകുഴിയില്‍, മറവിക്കാരന്‍ തുടങ്ങി ഹ്രസ്വങ്ങളായ ചില ഏകാങ്കങ്ങളും എ.പി.പി. രചിച്ചു. മോചനത്തിന്റെ മാര്‍ഗ്ഗം ആണ് എ.പി.പി. പ്രധാന എഴുതിയ നാടകം. അദ്ദേഹത്തിന്റെ മികച്ച സംഭാവനയാണ് ഭാരതീയ സാഹിത്യചരിത്രം. എല്‌ളാ അംഗീകൃത ഇന്ത്യന്‍ ഭാഷകളുടേയും ലഘുചരിത്രമാണ് ഇതില്‍. എ.പി.പി. എഴുതിയ ജീവചരിത്രഗ്രന്ഥം ആണ്. വി.ടി. ഒരു യുഗപുരുഷന്‍ കാണിപ്പയ്യൂരിന്റെ സംസ്‌കൃത മലയാളനിഘണ്ടു രചനയില്‍ എ.പി.പി. യുടെ സഹായം ഉണ്ടായിരുന്നു. സമചിത്തതയായിരുന്നു എ.പി.പി.യുടെ നിരൂപണത്തിന്റെ മുഖമുദ്ര. നിര്‍ഭയത്വവും. ആശാന്‍  കവിതയെപ്പറ്റി, ചിന്താവിഷ്ടയായ സീതയെപ്പറ്റി- അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കുറെ ഒച്ചപ്പാടുണ്ടാക്കി. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കൃതികള്‍:

നീരുറവകള്‍,തിരമാല,പവിഴത്തുരുത്തുകള്‍,നാഴികക്കല്‌ളുകള്‍,അഭിവീക്ഷണം, ദളദര്‍ശനം, കവിതയിലേയ്ക്ക് ഒരു കൈത്തിരി, നാടകത്തിലേയ്ക്ക് ഒരു നടപ്പാത, ഭാരതീയ സാഹിത്യചരിത്രം, മലയാളത്തിലെ നിരൂപണസാഹിത്യം, വി.ടി. ഒരു യുഗപുരുഷന്‍