പാനൂര്‍ കെ. (കുഞ്ഞിരാമന് പി.വി)
പൗരാവകാശപ്രവര്‍ത്തകന്‍, കവി, ഗദ്യകവി, ഉപന്ന്യാസകാരന് എന്നീ നിലകളില്‍ പ്രമുഖനാണ് കെ. പാനൂര്‍. വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമന് പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ആര്‍ക്കും താല്പര്യമില്ലാത്ത ആദിവാസിക്ഷേമവിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം സന്നദ്ധനായി. കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവര്‍ത്തനത്തില്‍ അഴിമതിവിമുക്തമായ സേവനം നടത്തി. ഡെപ്യൂട്ടി കളക്ടറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. മലയാള കലാഗ്രാമം സ്ഥാപിച്ചപ്പോള്‍ അതിന്റെ റജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വര്‍ഷത്തോളം ആ പദവി വഹിച്ചു.
കൃതികള്‍:
കേരളത്തിലെ ആഫ്രിക്ക, ഹാ,നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക.
Leave a Reply Cancel reply