സുകുമാര്‍ അഴീക്കോട്
ജ: 24.2.1926, അഴീക്കോട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കോഴിക്കോട് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലറും ആക്ടിംഗ് വൈസ് ചാന്‍സലറുമായിരുന്നു. യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനലില്‍ അംഗം. കോഴിക്കോട് സര്‍വകലാശാല എമിരറ്റസ് പ്രൊഫസര്‍. കേന്ദ്രകേരള സാഹിത്യ അക്കാഡമികളില്‍ നിര്‍വ്വാഹക സമിതി അംഗം. നവഭാരത വേദി സ്ഥാപകാദ്ധ്യകഷന്, നാഷണല്‍ ബുക്ട്രസ്റ്റ് ചെയര്മാന്, കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗം. കൃ: തത്ത്വമസി, മലയാള സാഹിത്യ വിമര്‍ശനം, ആശാന്റെ സീതാകാവ്യം, രമണനും മലയാള സാഹിത്യവും, ശങ്കരക്കുറുപ്പ് വിമര്ശിക്കപെ്പടുന്നു. വിശ്വസാഹിത്യ പഠനങ്ങള്‍, ഗുരുവിന്റെ ദു:ഖം, അഴിക്കോടിന്റെ പ്രഭാഷണങ്ങള്‍ തുടങ്ങിയവ. പു: വയലാര്‍ അവാര്‍ഡ്, കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, എഴുത്തച്ഛന് പുരസ്കാരം.
Leave a Reply Cancel reply