സുരേന്ദ്രന്. കെ
പ്രബന്ധരചനയിലൂടെ സാഹിത്യത്തിലേക്ക് കടന്നുവരികയും, നോവലിസ്റ്റിന്റെ ഇരിപ്പിടം പിടിച്ചുവാ
ങ്ങുകയും ചെയ്ത എഴുത്തുകാരനാണ് കെ. സുരേന്ദ്രന്. 1922 ഫെബ്രുവരി 22ന് ഓച്ചിറയിലാണ്
സുരേന്ദ്രന് ജനിച്ചത്. അച്ഛന് അമ്പനാട്ടു കൃഷ്ണന്. അമ്മ രാജമ്മ. 1940 മുതല്‍ തിരുവനന്തപുര
ത്തായിരുന്നു താമസം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപേ്ളാമയാണ് അദ്ദേഹത്തിന്റെ വിദ്യാ
ഭ്യാസയോഗ്യത. കുറച്ചുകാലം ടെലിഫോണ്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് മുഴുവ
ന് സമയം സാഹിത്യപ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു. കേരള സാഹിത്യ അക്കാദമി
അംഗം ആയിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു. കോട്ടണ്‍ഹില്‍
സ്ക്കൂള് അദ്ധ്യാപിക രാജമ്മ ആയിരുന്നു ഭാര്യ. സാഹിത്യ അക്കാദമി വിശിഷ്ടാംഗം ആയി. 1997
ആഗസ്റ്റ് 9ന് മരിച്ചു.
അന്തര്‍മുഖനായിരുന്ന സുരേന്ദ്രന്, കുട്ടിക്കാലത്ത് മംഗളപത്രരചനാരീതിയില് കുറച്ചുശേ്ളാ
കങ്ങള്‍ എഴുതിയിട്ടുണ്ട്. അന്നുതന്നെ നല്ള വായനക്കാരന് ആയിരുന്നു. ഉയര്ന്നക്ളാസ്സില് പഠിച്ചിരു
ന്ന ഒരു ബന്ധുവിന്റെ ഉപപാഠപുസ്തകമായ ഇന്ദിര എന്ന നോവല്‍ വായിച്ച് അക്കാലത്ത് –
പത്തോ പന്ത്രണ്ടോ വയസ്സുള്ളപേ്പാള്‍ – സുരേന്ദ്രന് ഒരു നീണ്ട കഥ എഴുതി. 9-ാം സ്റ്റാന്ഡേഡില്
പഠിക്കുമ്പോള്‍ ടാഗോറിന്റെ നാടകം, ചിത്ര തര്‍ജ്ജമ ചെയ്തു. ചാര്ലിചാപ്ളിനെപ്പറ്റി വന്ന ഒരു
ഇംഗ്ളീഷ് ലേഖനത്തിന്റെ പരിഭാഷയാണ് ആദ്യം പ്രസിദ്ധീകൃതമായ രചന. മിസ്സിസ്സ് സരോജകുമാ
ര്‍ എന്ന പേരില്‍ ആണത് സിനിമാമാസികയില്‍ പ്രസിദ്ധപെ്പടുത്തിയത്. പിന്നീട് ബാലന്,
ജ്ഞാനാംബിക തുടങ്ങിയ സിനിമകളുടെ നിരൂപണവും അതില്‍ വന്നു. ബോധേശ്വരന്‍ നടത്തിയി
രുന്ന സുപ്രഭാതത്തില്‍, 'ശക്തിയും സൗന്ദര്യവും' എന്ന ഏകാങ്കനാടകം സരോജകുമാര്‍ എന്ന
പേരില്‍ പ്രസിദ്ധപെ്പടുത്തി. അക്കാലത്ത് കുറ്റിപ്പുഴയുടെ വിചാരവിപ്ളവത്തെപ്പറ്റി നിരൂപണം എഴു
തി. സന്തുഷ്ടനായ കുറ്റിപ്പുഴ, തന്റെ ഉപന്യാസസമാഹാരങ്ങള്‍ സുരേന്ദ്രന് അയച്ചുകൊടുത്തു.
എഴുത്തുകാരന് എന്ന നിലയില്‍ ലഭിച്ച ആദ്യ പുരസ്കാരം ഇതായിരുന്നു.
ചിത്രയുഗം വാരികയില്‍ ഗദ്യകവിതകള്‍ എഴുതി. പ്രസന്നകേരളത്തില് ധാരാളം ലേഖനങ്ങള്‍ എഴുതി. പ്രസിദ്ധീകൃതമായ ആദ്യത്തെ പുസ്തകം ശരച്ചന്ദ്രചാറ്റര്ജിയുടെ പ്രേമസാഗരത്തിന്റെ പരിഭാഷയാണ്. എന്നിട്ടുംജീവിതാനുഭവങ്ങള് കുറവാണ് എന്നതിനാല്‍ സുരേന്ദ്രന് നാടകത്തിലാണ് കൈവെച്ചത്. ബലി
എന്ന നാടകമാണ് ആദ്യം പ്രസിദ്ധീകരിക്കപെ്പട്ട സ്വന്തം കൃതി. താളം ആദ്യനോവല്‍. തുടര്‍ന്ന്,
കാട്ടുകുരങ്ങ്, സീമ, ശക്തി, മായ, ദേവി, സുജാത, അരുണ, ഗുരു, ദീപസ്തംഭം, മരണം ദുര്‍ബ്ബലം,
പതാക തുടങ്ങി പതിനെട്ടു നോവലുകള്‍ അദ്ദേഹം എഴുതി. ഗുരു നാരായണഗുരുസ്വാമിയുടെ
ജീവിതം കേന്ദ്രീകരിച്ചുള്ള നോവലാണ്. പതാക തിരുവിതാംകൂറിലെ ദിവാന്‍ഭരണത്തിന്റെ അന്ത്യ
നാളുകളും, സ്റ്റേറ്റ്കോണ്‍ഗ്രസ് പ്രകേ്ഷാഭണങ്ങളും പശ്ചാത്തലമാക്കിയിട്ടുള്ള വലിയ നോവലാണ്.
സീതായനം രാമായണകഥയുടെ സുരേന്ദ്രോപാഖ്യാനം. മറ്റു രചനകളെല്ളാം കുടുംബകഥകളാണ്.
ധാരാളം വായിച്ചറിവുള്ള സ്ത്രീപുരുഷന്മാരുടെ ജീവിതപ്രതിസന്ധികളാണ് പ്രമേയം. രണ്ടുപുരുഷ
ന്മാര്‍, ഒരു സ്ത്രീ, അലെ്ളങ്കില്‍ രണ്ടു സ്ത്രീകള്‍, ഒരു പുരുഷന് – അവരെ ബന്ധിച്ചു നിര്‍ത്തുന്ന
സദാചാരമൂല്യങ്ങള്‍ – ഈ അന്തരീക്ഷം സംജാതമാക്കുന്ന സംഘര്‍ഷങ്ങള്‍, യുക്തിപൂര്‍വ്വമായ
സംഭാഷണങ്ങളിലൂടെ അനാവരണം ചെയ്യുകയാണ് സുരേന്ദ്രന് മിക്കവാറും എല്ളാ കൃതികളിലും.
പഠിച്ചറിവുള്ള വികാരജീവികളാണ് എല്ളാ കഥാപാത്രങ്ങളും. കലയും സാമാന്യജനങ്ങളും, തൂവലും
ചങ്ങലയും, സൃഷ്ടിയും നിരൂപണവും, മഹസന്നിധികള്, വ്യക്തിയും സമുദായവും, എന്നിവയാണ്
പ്രബന്ധ സമാഹാരങ്ങള്‍. കലയിലെ അഞ്ചടി അഞ്ചിഞ്ച്, വേണം ഒരു പുതിയ സംഗീതം,
പുതിയ ഫോര്‍മലിസം തുടങ്ങിയ പ്രബന്ധങ്ങള്‍ സുരേന്ദ്രനിലെ പണ്ഡിതനെ അവതരിപ്പിക്കു
ന്നു. എട്ടുവിശ്വപ്രശസ്ത കൃതികളുടെ ആസ്വാദനമാണ് മഹസന്നിധിയില്..പ്രേമത്തെകുറിച്ച് ഒരു
പുസ്തകം, വിവാഹം, അനുരാഗം എന്നിവയെ, നമ്മുടെ സമൂഹത്തിന്റെയും ശാസ്ത്രബോധത്തിെ
ന്റയും വെളിച്ചത്തില്‍ വിലയിരുത്തുന്ന മൗലികകൃതിയാണ്. ആത്മകഥാപരമായി എഴുതപെ്പട്ട
ഗ്രന്ഥമാണ് ജീവിതവും ഞാനും. ടോള്‍സ്റ്റോയ്, ഡോസ്റ്റോയവ്സ്കി എന്നിവരെകുറിച്ചും ഓരോ
പ്രൗഢഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. നോവത്സ്വരൂപം നോവല്പഠനം മാത്രമല്ള, നോവലിനെകുറി
ച്ച് നോവലിസ്റ്റായ സുരേന്ദ്രന്റെ സങ്കല്പങ്ങള് കൂടി ഉള്‍ക്കൊള്ളുന്നു. 1962ല്‍ കേരളസാഹിത്യ
അക്കാദമി (നോവല്‍) പുരസ്കാരവും, 1994ല്‍ വയലാര്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
കൃതികള്‍: താളം (ആദ്യനോവല്‍). കാട്ടുകുരങ്ങ്, സീമ, ശകതി, മായ, ദേവി, സുജാത, അരുണ, ഗുരു, ദീപസ്തംഭം, മരണം ദുര്‍ബ്ബലം, പതാക(നോവലുകള്‍) ജീവിതവും ഞാനും. ടോള്‍സ്റ്റോയ്, ഡോസ്റ്റോയവ്സ്കി, നോവത്സ്വരൂപം
Leave a Reply Cancel reply