അച്ഛന് നമ്പൂതിരി, നടുവത്ത്
മൂന്നു സന്താനങ്ങളുണ്ടായതില്‍ നാരായണന് ആണ് നടുവത്തുമഹന്‍ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്ളങ്ങളില് സന്തതി അറ്റപേ്പാള് അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതല്‍ 67 വരെ തൈക്കാട് നാരായണന് മൂസ്സിന്റെയും പിന്നീട് ഇട്ടിരി മൂസ്സിന്റെയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യവൃത്തിയില്‍ പ്രഗല്ഭനായിത്തീര്‍ന്നു. വെണ്മണി മഹനുമായുള്ള നിരന്തര സമ്പര്‍ക്കംമൂലം കൊടുങ്ങല്ളൂര്ക്കളരിയിലെ ശ്രദ്ധേയനായ കവിയായി. 1880 മുതല്‍ 89 വരെ കൊച്ചിരാജ്യത്തിലെ കോടശേ്ശരി കര്‍ത്താവിന്റെ കാര്യസ്ഥനായി ജോലിനോക്കി. 1889ല്‍ മൂത്രാശയ സംബന്ധമായ രോഗം ബാധിച്ചെങ്കിലും കൊടുങ്ങല്ളൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സയാല്‍ സുഖംപ്രാപിച്ചു. 1909ല്‍ കാലിനു നീരുണ്ടായി. അച്ഛന് നമ്പൂതിരിക്ക് രോഗശാന്തി നേര്‍ന്നുകൊണ്ട് അന്നത്തെ കവികള്‍ അയച്ചുകൊടുത്ത ശ്ളോകങ്ങളുടെ സമാഹാരമാണ് 'ആരോഗ്യസ്തവം'. 1919ല്‍ അച്ഛന് നമ്പൂതിരി നിര്യാതനായി.
അംബോപദേശം (വെണ്‍മണിമഹന്റെയും മറ്റും രീതിപിടിച്ച് എഴുതിയതാണെങ്കിലും അതിരുകടന്ന ശൃംഗാരമില്ളാതെ സ്ത്രീകളെ ഉപദേശിക്കുന്ന കൃതി); ഭഗവത്സ്തുതി (ശ്രീകൃഷ്ണസ്തോത്രം); ശൃംഗേരിയാത്ര (മരുത്തോമ്പിള്ളി നമ്പൂതിരി ശൃംഗേരിയില്‍ പോയി ശങ്കരാചാര്യരെ ദര്‍ശിച്ചതിന്റെ വര്‍ണന); അഷ്ടമിയാത്ര (വൈക്കത്തഷ്ടമിക്കു കവി പോയതിന്റെ അനുഭവചിത്രണം); ഭഗവദ്ദൂത് (ഏഴ് അങ്കങ്ങളുള്ള ഭക്തിപ്രധാനമായ നാടകം); ചാലക്കുടിപ്പുഴ (ഖണ്ഡകാവ്യം); ബാല്യുദ്ഭവം (കൈകൊട്ടിക്കളിപ്പാട്ട്) എന്നിവ. ഇവയ്ക്കുപുറമേ കുമാരസംഭവം (രണ്ടാംസര്‍ഗം), അക്രൂരഗോപാലം (നാടകം രണ്ട് അങ്കങ്ങള്‍), ഭാരതം കര്‍ണപര്‍വം (കിളിപ്പാട്ട് അഞ്ചധ്യായങ്ങള്‍) എന്നീ അപൂര്ണകൃതികളും നിരവധി കവിതക്കത്തുകളും ഇദ്ദേഹത്തിന്‍േറതായുണ്ട്. സി.പി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പലര് ചേര്‍ന്നു തര്‍ജമ ചെയ്ത ഉത്തരരാമചരിതത്തിന്റെ നാലാമങ്കം തയ്യാറാക്കിയത് നടുവത്തച്ഛനും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഒറവങ്കര രാജയും ചേര്‍ന്നാണ്.
പഴമയേയും പുതുമയേയും സമന്വയിപ്പിക്കുന്ന കവിതകളാണ് നടുവത്തച്ഛന്േറത്. പ്രസാദം, ആര്‍ജവം, ലാളിത്യം എന്നിവയാണ് ആ ശൈലിയുടെ പ്രത്യേകതകള്‍. ശൃംഗാരത്തില്‍നിന്നകന്നുമാറി, കരുണം, ഹാസ്യം എന്നീ രസങ്ങളോടാണ് കൂടുതല്‍ പ്രതിപത്തി കാണിച്ചത്.
Leave a Reply Cancel reply