ഇക്ബാല്‍ ബി. (ഡോ.ബി.ഇക്ബാല്‍)
ന്യൂറോ സര്‍ജനും ആരോഗ്യപ്രവര്‍ത്തകനും, വിദ്യാഭ്യാസ വിചക്ഷണനുമാണ് ഡോ.ബി. ഇക്ബാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞ് ഇക്ബാല്‍. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയാണ് സ്വദേശം. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തു. 2000 മുതല്‍ 2004 വരെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന ഡോ. ബി. ഇക്ബാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാഹിത്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.
പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ചെയര്മാന് ചുമതല വഹിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ സി എഫ് തോമസിനോട് 2554 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് (2008), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്‍ഡ് (1983-85) ആയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം (1996-2001) നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോര്‍ഡ് ചെയര്മാന് (1998-2011), മെഡിക്കല്‍ സര്‍വകലാശാല രൂപീകരണ കമ്മറ്റി ചെയര്മാന് (2006-2007) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടര്‍ മെഹറുന്നീസ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആണ്. മക്കള്‍ ഡോ. അമല്‍ ഇക്ബാല്‍. അപര്‍ണ്ണ ഇക്ബാല്‍.
കൃതികള്‍
മലയാളം
നിരോധിച്ച മരുന്നുകള്‍, നിരോധിക്കേണ്ട മരുന്നുകള്‍ (1986)
ഹാത്തിക്കമ്മിറ്റി ഒരു ദശാബ്ദത്തിനു ശേഷം (1988)
ജനകീയ ഔഷധനയത്തിനുവേണ്ടി (1989)
എല്ലാവര്ക്കും ആരോഗ്യം ഇന്ന് (1990)
തലവേദന (1999)
ഇന്റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും (കെ രവീന്ദ്രനൊപ്പം) (1999)
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ത്, എങ്ങനെ, എന്തിന് (കെ. രവീന്ദ്രനോടൊപ്പം) (2001)
ആലീസിന്റെ അത്ഭുത രോഗം: സാഹിത്യവും വൈദ്യ ശാസ്ത്രവും (2003)
പുതിയ കേരളം പുതിയ രാഷ്ട്രീയം (2004)
ആഗോളവല്‍ക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം (2006)
കേരള ആരോഗ്യ മാതൃക വിജയത്തില്‍ നിന്ന് പ്രതിസന്ധികളിലേക്ക് (2006)
സൂക്ഷ്മ വായ്പ സൂക്ഷ്മമല്ലാത്ത സാധ്യതകള്‍ പ്രശ്നങ്ങള്‍ (2007)
കേരളീയ ശാസ്ത്ര പ്രതിഭകള്‍ (2008)
ഐ.ടി സീരീസ്: ജനറല്‍ എഡിറ്റര്‍: ഡി.സി.ബുക്ക്സ് 2009
ഇന്ത്യന്‍ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013)
ലോകജാലകം: നൌറുമുതല് ബര്‍ക്കിന ഫാസോ വരെ: (2013)
ഇംഗ്ലീഷ്
Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
A Decade after Hathi Committee (1988) KSSP
Headache (1999) MG Universtiy and DC Books
Decade of The Brain (Edited) (1999) Department of Neurosurgery, Medical College Kottayam
Kerala State Drug Formulary (Cotnributor) (1999) : Government of Kerala Thiruvananthapuram
പുരസ്കാരങ്ങള്‍
മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന് പുരസ്കാരം (2009) വൈദ്യശാസ്ത്ര സാഹിത്യ സമഗ്ര സംഭാവനകള്‍ക്കുള്ള ഡയാബ്സ്ക്രീന്‍ കേരള കേശവദേവ് പുരസ്കാരം (2009)
അസോഷിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ പ്രൊഫസര്‍ രാഘവാചാരി മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡ് (2013)
തിരുവല്ലം എന്‍ അച്യുതന് നായര്‍ ഫൗണ്ടേഷന് വിദ്യാഭ്യാസ പുരസ്കാരം. (2014
കേരള എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്റെ വിദ്യാഭ്യാസമേഖലയിലെ സമഗ്ര സംഭാവനക്കുള്ള അനന്തമൂര്‍ത്തി പുരസ്കാരം (2014).
Leave a Reply Cancel reply