ഇഖ്ബാല്‍ കുറ്റിപ്പുറം
കഥാകാരനും തിരക്കഥാകൃത്തുമാണ് ഇഖ്ബാല്‍ കുറ്റിപ്പുറം എന്നറിയപ്പെടുന്ന ഡോ. മുഹമ്മദ് ഇഖ്ബാല്‍ കൊമ്പത്തേല്‍. ജനപ്രിയ ചിത്രങ്ങളായ നിറം, അറബിക്കഥ തുടങ്ങി അര ഡസനോളം ചിത്രങ്ങളുടെ കഥാകാരന്. കൊമ്പത്തേല്‍ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന് മലപ്പുറം ജില്ലയില കുറ്റിപ്പുറത്ത് ജനനം. പൊന്നാനി എം.ഇ.എസ്. കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവര്‍ഷവും പഠിച്ച ഇഖ്ബാല്‍ ബി.എസി.സി പഠനം പാതിവഴിയില്‍ നിര്‍ത്തി ടി.എച്ച്.എം.എസിനു എറണാകുളത്തെ പടിയൂര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ബി.എച്ച്.എം.എസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ദുബായില്‍ ഹോമിയോ ചികിത്സകനാണ്. രോഷ്നിയാണ് ഭാര്യ. മക്കള്‍:ഗസല്‍, നൈല്‍.
നിറത്തിന്റെ കഥയിലൂടെയാണ് ഇഖ്ബാല്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് മേഘമല്‍ഹാര്‍(കഥ), ഗ്രാമഫോണ്‍ (തിരക്കഥ, സംഭാഷണം), സ്വപ്നക്കൂട് (കഥ, തിരക്കഥ, സംഭാഷണം), ഫോര്‍ ദ പീപ്പിള്‍ (തിരക്കഥ), അറബിക്കഥ (കഥ, തിരക്കഥ, സംഭാഷണം), സെവന്‍സ്, ഡയമണ്ട് നെക്ലേസ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളും ചെയ്തു.
Leave a Reply Cancel reply