ഇന്ദുഗോപന് ജി.ആര്. (ജി.ആര്. ഇന്ദുഗോപന്)
ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജി.ആര്. ഇന്ദുഗോപന്.
കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗല്‍ 1974 ഏപ്രില്‍ 19ന് ജനിച്ചു. അച്ഛന് ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്റര്‍. ഒറ്റക്കയ്യന്‍, ചിതറിയവര്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌണ്‍ മുകളില്‍ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യന്‍ സംവിധാനവും നിര്‍വ്വഹിച്ചു. പത്തോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.
കൃതികള്‍
ചെറുകഥാ സമാഹാരം
രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്
ഇരുട്ട് പത്രാധിപര്‍
അജയന്റെ അമ്മയെ കൊന്നതാര്
ഛില്‍ ഛിലേന്ന് ചിലങ്ക കെട്ടി
നോവലുകള്‍
മണല്‍ജീവികള്‍
രക്തനിറമുള്ള ഓറഞ്ച്
ബംഗ്ലാവിലെ പ്രേതരഹസ്യം
കൊടിയടയാളം
ഐസ് 196°C (2005)
ഭൂമിശ്മശാനം
മുതലലായനി 100% മുതല
വെള്ളിമൂങ്ങ
ബീജബാങ്കിലെ പെണ്‍കുട്ടി (നോവലെറ്റുകള്‍)
ഒറ്റക്കാലുള്ള പ്രേതം (നോവലെറ്റുകള്‍)
പ്രഭാകരന് (അപസര്‍പ്പകനോവല്‍ പരമ്പര)
ജീവചരിത്രം
തസ്കരന് മണിയന് പിള്ളയുടെ ആത്മകഥ (2008)
കള്ളന് ബാക്കിയെഴുതുന്നു
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന് എന്‍ഡോവ്മെന്റ് (2012)
കുങ്കുമം കഥ അവാര്‍ഡ്
അബുദാബി ശക്തി അവാര്‍ഡ് (കൊടിയടയാളം)
കുങ്കുമം നോവല്‍ അവാര്‍ഡ് (1997 ഭൂമിശ്മശാനം)
തീരബന്ധു അവാര്‍ഡ് (മണല്‍ജീവികള്‍)
ആശാന് പ്രൈസ് (മുതലലായനി 100% മുതല)
മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൗണ്ടേഷന് പുരസ്കാരം (ഒറ്റക്കയ്യന്‍)
Leave a Reply Cancel reply