എന്‍.എസ്. മാധവന്
സ്. മാധവന്
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എന്‍.എസ് മാധവന്.1948 ല്‍ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ല്‍ ഐ.എ.എസ് ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയിരുന്നു. 1970 ല്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തില്‍ അദ്ദേഹത്തിന്റെ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴല്‍, മുട്ടത്തുവര്‍ക്കി പുരസ്കാരം തുടങ്ങിയവ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്, വി.പി. ശിവകുമാര്‍ സ്മാരക കേളി, തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു. ഡല്‍ഹിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ ഷീലാ റെഡ്ഡി. മകള്‍ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന്.
കൃതികള്‍
കഥാസമാഹാരങ്ങള്‍
ഹിഗ്വിറ്റ,
ചൂളൈമേടിലെ ശവങ്ങള്
തിരുത്ത്
പര്യായകഥകള്‍
പഞ്ചകന്യകകള്‍ .
നോവല്‍
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
ലേഖനസമാഹാരം
പുറം മറുപുറം
പുരസ്കാരങ്ങള്‍
പത്മപ്രഭാ പുരസ്കാരം 2010
കേരളസാഹിത്യ അക്കാദമി പുരസ്കാരം ഹിഗ്വിറ്റ
മുട്ടത്തുവര്‍ക്കി പുരസ്കാരം
ഓടക്കുഴല്‍ പുരസ്കാരം
വി.പി. ശിവകുമാര്‍ സ്മാരക കേളി പുരസ്കാരം
പത്മരാജന് പുരസ്കാരം.
കഥാ പ്രൈസ്
Leave a Reply Cancel reply