ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍

പൊറ്റെക്കാട്ട്(മാര്‍ച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന്

ജ്ഞാനപീഠപുരസ്കാരം. 1939ല്‍ പ്രസിദ്ധീകരിച്ച നാടന്‍പ്രേമമാണ് പൊറ്റെക്കാടിന്റെ ആദ്യനോവല്‍. കാല്പനികഭംഗിയാര്‍ന്ന ഈ രചന ഇദ്ദേഹത്തിന്

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ

പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.
നാടന്‍ പ്രേമം എന്ന ചെറു നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നില്‍

ത്തി വായനക്കാരുടെ മനസ്സിൽ വികാരത്ഥിന്റെ വേലിയേറ്റം സൃഷ്ടിക്കനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി

മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് അവയെ സപ്ര്ശിച്ച് വായനക്കാരന്‌ പ്രതിപാധ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.

കൃതികള്‍

നോവല്‍
1937- വല്ലികാദേവി
1941- നാടന്‍ പ്രേമം
1945- പ്രേമശക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്റെ കഥ
1971- ഒരു ദേശത്തിന്റെ കഥ
1974- കുരുമുളക്
1979- കബീന
നോര്‍ത്ത് അവന്യൂ
ചെറുകഥകള്‍
1944 – ചന്ദ്രകാന്തം
1944 – മണിമാളിക
1945 – രാജമല്ലി
1945- നിശാഗന്ധി
1945 – പുള്ളിമാന്‍
1945 – മേഘമാല
1946- ജലതരംഗം
1946 – വൈജയന്തി

യാത്രാവിവരണങ്ങള്‍
1947 – കശ്മീര്‍
1949- യാത്രാസ്മരണകള്‍
1951- കാപ്പിരികളുടെ നാട്ടില്‍
1954- സിംഹഭൂമി
1954- നൈല്‍ ഡയറി
1954- മലയ നാടുകളില്‍
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യന്‍ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെ നാട്ടില്‍
1958- ബാലിദ്വീപ്‌
1960- ബൊഹേമിയന്‍ ചിത്രങ്ങള്‍
1967- ഹിമാലയന്‍ സാമ്രാജ്യത്തില്‍
1969- നേപ്പാള്‍ യാത്ര
1970- ലണ്ടന്‍ നോട്ട്ബുക്ക്
1974- കെയ്റോ കഥകള്‍
1977- ക്ലിയോപാട്രയുടെ നാട്ടില്‍
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ

പുരസ്കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്-ഒരു ദേശത്തിന്റെ കഥ
ജ്ഞാന പീഠം-ഒരു ദേശത്തിന്റെ കഥ