ഒ.വി. ഉഷ
പ്രശസ്തയായ കവയിത്രിയാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ (ജനനം: നവംബര്‍ 4, 1948).പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന് വേലുക്കുട്ടി മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. പ്രശസ്തസാഹിത്യകാരന്‍ ഒ.വി.വിജയന്റെ സഹോദരിയാണ് ഒ.വി.ഉഷ. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹില് ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പ്രസാധനശാലകളില് എഡിറ്റോറിയല്‍ അസിസ്റ്റന്റ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ പ്രസിദ്ധീകരണവകുപ്പില്‍ അദ്ധ്യക്ഷയായി. ഇപ്പോള്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടഷേനില്‍ എഡിറ്റര്ു. 2000ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
കൃതികള്‍
സ്നേഹഗീതങ്ങള്‍
ഒടച്ചുവട്
ധ്യാനം
അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
ഷാഹിദ് നാമ(നോവല്‍)
നിലംതൊടാമണ്ണ് (കഥകള്‍)
Leave a Reply Cancel reply